Quantcast

ടിക് ടോക് താരത്തിന്റെ ആത്മഹത്യ: മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു

വിദർഭയിൽ നിന്നുള്ള ശിവസേന നേതാവും ബഞ്ചാര സമുദായത്തിലെ പ്രബലനുമാണ്​ റാത്തോഡ്​​.

MediaOne Logo

  • Published:

    28 Feb 2021 6:00 PM IST

ടിക് ടോക് താരത്തിന്റെ ആത്മഹത്യ:  മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു
X

'ടിക്​ ടോക്​' താരം പൂജ ചവാന്‍റെ (22) ആത്​മഹത്യയുമായി ബന്ധപ്പെട്ട്​ ആരോപണ വിധേയനായ മഹാരാഷ്​ട്ര വനംമന്ത്രി സഞ്​ജയ്​ റാത്തോഡ്​ രാജിവെച്ചു. ഈ മാസം എട്ടിനാണ് പൂജ പൂനെയിൽ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

വിദർഭയിൽ നിന്നുള്ള ശിവസേന നേതാവും ബഞ്ചാര സമുദായത്തിലെ പ്രബലനുമാണ്​ റാത്തോഡ്​​. തിങ്കളാഴ്​ച സംസ്​ഥാന നിയമസഭ ബജറ്റ്​ സമ്മേളനം ആരംഭിക്കാരിനിരിക്കെയാണ്​ ഞായറാഴ്​ച മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയെ കണ്ട്​ രാജിക്കത്ത്​ നൽകിയത്​.

" കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങളുടെ സമൂഹത്തിലെ ഒരു പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുന്നു. എന്നെയും എന്റെ സമുദായത്തെയും മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രതിപക്ഷം അധിക്ഷേപിക്കുകയാണ്. എന്റെ രാഷ്ട്രീയ ജീവിതം തകർക്കാനാണ് അവരുടെ ശ്രമം. അതിനാൽ തന്നെ വിഷയത്തിൽ ഒരു നിസ്പക്ഷ അന്വേഷണം നടത്തി സത്യം പുറത്തു വരണം. അതിനാൽ ഞാൻ മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ചു" - സഞ്​ജയ്​ റാത്തോഡ് മാധ്യമങ്ങളോട് പറഞ്ഞു.

പൂജ ചവാന്റെ ആത്മഹത്യയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പി രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ സമുദായത്തിൽ നിന്ന് തന്നെയുള്ള പൂജ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുത്തിരുന്നു. ഇവരുടെ മരണത്തിനു ശേഷം രണ്ടാഴ്ചയോളം പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുകയോ ഓഫീസിൽ വരികയോ ചെയ്തിരുന്നില്ല.

TAGS :

Next Story