ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുത്ത് മമത നന്ദിഗ്രാമില്‍: ഏറ്റുമുട്ടാന്‍ സുവേന്ദു
നന്ദിഗ്രാമില്‍ മമത മത്സരിക്കുകയാണെങ്കില്‍ 50,000 വോട്ടിന് പരാജയപ്പെടുത്തുമെന്നും ഇല്ലെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും സുവേന്ദു വെല്ലുവിളിച്ചിരുന്നു.

ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുത്ത് മമത ബാനര്‍ജി നന്ദിഗ്രാമില്‍ മത്സരിക്കും. പഴയ സുഹൃത്തും ഇപ്പോള്‍ ബദ്ധവൈരിയുമായ സുവേന്ദു അധികാരിയെയാണ് ഇവിടെ ബി.ജെ.പി അങ്കത്തിനിറക്കിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് ബി.ജെ.പി ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഭവാനിപൂരിലെ സിറ്റിങ് സീറ്റ് ഒഴിവാക്കിയാണ് മമത ബി.ജെ.പി വെല്ലുവിളി സ്വീകരിച്ച് നന്ദിഗ്രാമിലെത്തുന്നത്.
രണ്ടിടത്തും മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും നന്ദിഗ്രാമിൽ മാത്രം മത്സരിക്കുമെന്ന് മമത പ്രഖ്യാപിക്കുകയായിരുന്നു. പേടിച്ചാണ് മമത നന്ദിഗ്രാം ഒഴിവാക്കി ഭവാനിപൂരിലേക്ക് മടങ്ങുന്നതെന്നായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. ഭവാനിപ്പൂരില്‍ മറ്റൊരാളെ മത്സരിപ്പിക്കാനാണ് നീക്കം. നന്ദിഗ്രാമില്‍ മമത മത്സരിക്കുകയാണെങ്കില്‍ 50,000 വോട്ടിന് പരാജയപ്പെടുത്തുമെന്നും ഇല്ലെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും സുവേന്ദു വെല്ലുവിളിച്ചിരുന്നു. 2007ല്‍ പ്രത്യേക സാമ്പത്തിക മേഖലയ്‌ക്കു ഭൂമിയേറ്റെടുക്കാനുള്ള നീക്കത്തിനെതിരേ ഉടലെടുത്ത നാട്ടുകാരുടെ പ്രതിരോധമാണ് നന്ദിഗ്രാമിനെ ദേശീയശ്രദ്ധയിലേക്കു കൊണ്ടുവന്നത്.
നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ കരുത്തില്‍ 201ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിലേറി. അന്നു ഭൂമിയേറ്റെടുക്കലിനെതിരായ പ്രക്ഷോഭത്തിന്റെ കുന്തമുനയായിരുന്ന സുവേന്ദു മമതയുടെ അടുത്ത വിശ്വസ്‌തനായി. മമത സര്‍ക്കാരില്‍ ഗതാഗത, ജലസേചന വകുപ്പ് മന്ത്രിയായും സുവേന്ദു തിളങ്ങി. ഒടുവില്‍ മമതയുടെ അനന്തരവന്റെ ഇടപെടലുകളെ ചോദ്യം ചെയ്‌താണ് സുവേന്ദു തൃണമൂല്‍ വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്നത്.
Adjust Story Font
16

