Quantcast

മുറിവേറ്റ കടുവ കൂടുതല്‍ അപകടകാരിയായിരിക്കും; ബിജെപിയെ കടന്നാക്രമിച്ച് മമത

ബിജെപി തന്നെയെത്ര വേട്ടയാടിയാലും തനിക്ക് അതൊരു വിഷയമല്ലെന്നും മമത കൂട്ടിചേര്‍ത്തു.

MediaOne Logo

  • Published:

    16 March 2021 6:21 PM IST

മുറിവേറ്റ കടുവ കൂടുതല്‍ അപകടകാരിയായിരിക്കും;  ബിജെപിയെ കടന്നാക്രമിച്ച് മമത
X

ബിജെപി അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ ശബ്ദം അവര്‍ അടിച്ചമര്‍ത്തുമെന്ന് മമത ബാനര്‍ജി. പരിക്കേറ്റ കാലുമായി മേജിയിയില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മമത. വീല്‍ച്ചെയറിലിരുന്നാണ് മമത പ്രസംഗിച്ചത്.

തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ബിജെപി പണം നല്‍കിയാണ് ആളെ കൂട്ടുന്നതെന്നും മമത ആരോപിച്ചു. സ്വയം പെണ്‍കടുവയെന്ന് വിശേഷിപ്പിച്ച മമത, മുറിവേറ്റ കടുവ കൂടുതല്‍ അപകാരിയായിരിക്കും, ഞാന്‍ ഒറ്റക്കാലില്‍ എന്‍റെ അമ്മമാരുടെയും മക്കളുടെയും കാലുകളുടെ കരുത്ത് ഉപയോഗിച്ച് ബിജെപിക്കെതിരേ പോരാടുമെന്ന് മുന്നറിയിപ്പും നല്‍കി.

ബിജെപി തന്നെയെത്ര വേട്ടയാടിയാലും തനിക്ക് അതൊരു വിഷയമല്ലെന്നും മമത കൂട്ടിചേര്‍ത്തു. ഇഡിയേയും സിബിഐയേയും ഉപയോഗിച്ച് അവര്‍ തനിക്കെതിരേ ഗൂഡോലോചന നടത്തുകയാണെന്നും മമത കുറ്റപ്പെടുത്തി. ഇതിനെല്ലാം പ്രതികാരം ജനം തന്‍റെ പാര്‍ട്ടിക്ക് വോട്ട് ചെയ്തു കാണിക്കുമെന്ന് മമത പറഞ്ഞു.

TAGS :

Next Story