Quantcast

സിവിൽ സർവീസ് ഫലം : ഇത്തവണയും ലീഡ് ഐഎഎസിന് മികച്ച വിജയം

പഠിക്കാൻ മിടുക്കരായ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കു ലീഡ് ഐഎഎസ് അക്കാദമി കോച്ചിങ്ങിനായി സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്.

MediaOne Logo

Web Desk

  • Updated:

    2023-05-24 12:20:14.0

Published:

24 May 2023 11:56 AM GMT

സിവിൽ സർവീസ് ഫലം : ഇത്തവണയും ലീഡ് ഐഎഎസിന് മികച്ച വിജയം
X

ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയുടെ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നപ്പോൾ ഇത്തവണയും കേരളം പത്തരമാറ്റ് വിജയമാണ് കരസ്ഥമാക്കിയത്. കേരളത്തിൽ നിന്ന് മുപ്പതോളം മിടുക്കന്മാര്‍ക്കും മിടുക്കികള്‍ക്കുമാണ് ഇത്തവണ റാങ്കുകള്‍. ഇതിലെ പതിനേഴ് ഉദ്യോഗാര്‍ഥികളും ലീഡ് ഐഎഎസിലെ വിവിധ കോച്ചിംഗ് പ്രോഗ്രാമുകളില്‍ പങ്കെടുത്തവരാണ്.

അതില്‍ ഏറ്റവും തിളക്കമുള്ള വിജയം ഒന്നാമത്തെ പരിശ്രമത്തില്‍ തന്നെ 394 ആം റാങ്ക് കരസ്ഥമാക്കിയ വിഷ്ണു ശശികുമാറിന്‍റേതാണ്. കേരളത്തില്‍ നിന്നുള്ള വിജയികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് വിഷ്ണു. കേവലം ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് ഈ നേട്ടം വിഷ്ണു കരസ്ഥമാക്കുന്നത്. ലീഡ് ഐഎഎസിലെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രൈം റഗുലര്‍ ബാച്ചില്‍ പഠിച്ചുകൊണ്ടാണ് വിഷ്ണു ഈ ഉജ്ജ്വലവിജയം കരസ്ഥമാക്കിയിരിക്കുന്നത്.

Skill based Trainingന് ഊന്നല്‍ നല്കുന്ന പരിശീലനപദ്ധതിയാണ് ലീഡ് ഐഎഎസിലേത്. മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ ലീഡിന്‍റെ Answer Writing Training പ്രോഗ്രാം ആയ മെയിന്‍സ് കില്ലറില്‍ നിന്ന് ഇത്തവണയും ഏഴ് പേരാണ് റാങ്ക് കരസ്ഥമാക്കിയിട്ടുള്ളത്. ആര്യ വി.എം (36), ഫെബിന്‍ ജോസ് തോമസ് (254), വിഷ്ണു ശശികുമാര്‍ (394), ആരാധിക നായര്‍ (491), നിഹാല ഷെരീഫ് (706), ഡോ. ഫാത്തിമാ ഹാരിസ് (774) , ഷെറിന്‍ ഷഹാന (913) എന്നിവരാണ് മെയിന്‍സ് കില്ലറില്‍ നിന്ന് വിജയികളായത്.


"തന്‍റെ സിവിൽ സർവീസ് പ്രയാണത്തിൽ ഏറ്റവുമധികം സഹായകരമായത് ലീഡ് ഐഎഎസിലെ ക്ലാസ്സുകളാണെന്നും ലീഡ് ഐഎഎസിലെ ശരത് സാറിന്‍റെ ലോജിക്കല്‍ ട്രൈയിനിംഗും ദിവസവുമുണ്ടായിരുന്ന ആന്‍സര്‍ റൈറ്റിംഗ് പരിശീലനവും വിജയത്തില്‍ നിര്‍ണായകമായെ''ന്നും വിഷ്ണു പറയുന്നു. "ലീഡിലെ ക്ലാസ്സുകളിലും ട്രൈയിനിംഗ് പ്രോഗ്രാമുകളിലും മുടങ്ങാതെ പങ്കെടുത്തതുകൊണ്ടാണ് ഇത്തവണ റാങ്ക് കരസ്ഥമാക്കാനായെന്ന്" നിഹാലയും ഫെബിനും കൂട്ടിച്ചേര്‍ത്തു.

2020 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ലീഡ് ഐഎഎസ് അക്കാദമിയില്‍ നിന്നായിരുന്നു കഴിഞ്ഞ വര്‍ഷവും കേരളത്തില്‍ പ്രിലിംസിനും മെയിന്‍സിനും ഏറ്റവും കൂടുതല്‍ റിസള്‍ട്ട് ഉണ്ടായിരുന്നത്. ഈ നേട്ടം ഇത്തവണയും തുടരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലീഡ് ഐഎഎസ് അക്കാദമി ഡയറക്ടര്‍ എസ്. ശരത്ത് കൂട്ടിച്ചേര്‍ത്തു.

ലീഡ് ഐഎഎസിന്‍റെ വിജയരഹസ്യം

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പരിശീലകരുടെ നീണ്ട നിര തന്നെയാണ് ലീഡ് ഐഎഎസിന്‍റെ വിജയരഹസ്യം. സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യ കടമ്പയായ പ്രിലിംസ് പരീക്ഷക്ക് കേരളത്തില്‍ ഇന്ന് ലഭിക്കാവുന്ന ഏറ്റവും പ്രഗത്ഭനായ പരിശീലകന്‍ ശരത്ത് പട്ടാമ്പിയാണ് അക്കാദമിക് ഡയറക്ടർ.

വിദ്യാര്‍ഥികളുടെ ലേണിംഗ്, സ്കോറിംഗ് സ്കില്ലുകള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രത്യേക പരിശീലന പദ്ധതികള്‍, പേഴ്സണല്‍ അറ്റന്‍ഷന്‍ ലഭിക്കുന്ന തരത്തിലുള്ള മെന്‍റര്‍ഷിപ്പ് പരിപാടികള്‍ എന്നിവയൊക്കെ അക്കാദമിയുടെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പേഴ്സണല്‍ അറ്റന്‍ഷനോടൊപ്പം പേപ്പറുകള്‍ വിശകലനം ചെയ്യുന്ന കംപാരിറ്റിവ് ഇവാല്യുവേഷനും ഈ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. കംപാരിറ്റിവ് ഇവാല്യുവേഷന്‍ പഠനരീതി രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് ലീഡ് ഐ.എ.എസ് അക്കാദമിയാണ് .

സിവില് സര്വീസ് പരീക്ഷയുടെ ആദ്യ കടമ്പയായ പ്രിലിംസ് പരീക്ഷക്കുള്ള മോക്ക് ടെസ്റ്റ് ഇത്തവണ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികൾ എഴുതിയത് ലീഡ് ഐഎഎസിന്‍റെ പ്രിലിംസ് ടെസ്റ്റ് സീരിയസ് ആയിരുന്നു. കൂടാതെ പ്രിലിംസ് പരീക്ഷക്ക് കേരളത്തില് നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ വിജയിപ്പിക്കുവാനും പ്രിലിംസ് കില്ലര്‍ പ്രോഗ്രാമിലൂടെ ലീഡ് ഐഎഎസ് അക്കാദമിക്ക് സാധിച്ചു.

സ്കോളർഷിപ്പ്

പഠിക്കാൻ മിടുക്കരായ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കു ലീഡ് ഐഎഎസ് അക്കാദമി കോച്ചിങ്ങിനായി സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. സ്കോളർഷിപ്പിനെ കുറിച്ചും സിവിൽ സർവീസ് പരിശീലനത്തെകുറിച്ചും കൂടുതൽ അറിയാൻ:

ഫോൺ: 9447 105 105

https://bit.ly/LeadIAS

https://www.leadiasacademy.com/

TAGS :

Next Story