Quantcast

സ്കോളര്‍ഷിപ്പോടുകൂടി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പഠിക്കാം; എന്‍ട്രന്‍സ് പരീക്ഷ ജൂലായ് 16, 17 തീയതികളില്‍

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒരു പ്രൊഫഷനാക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആറുമാസം നീണ്ടുനില്‍ക്കുന്ന രണ്ട് വ്യത്യസ്ത കോഴ്സുകളാണ് കാലിക്കറ്റ് ഡിജിറ്റല്‍ അക്കാദമി ജൂലൈ മാസത്തില്‍ തുടങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2022-06-27 12:05:05.0

Published:

27 Jun 2022 11:30 AM GMT

സ്കോളര്‍ഷിപ്പോടുകൂടി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പഠിക്കാം; എന്‍ട്രന്‍സ് പരീക്ഷ ജൂലായ് 16, 17 തീയതികളില്‍
X

ബിസിനസ് വലുതായാലും ചെറുതായാലും അത് ജനങ്ങളറിയണം. അതിന് കൃത്യമായ മാര്‍ക്കറ്റിംഗ് വേണം. മാര്‍ക്കറ്റിംഗ് എന്നാല്‍ ഇന്ന് ഡിജിറ്റലാണ്. ഗൂഗിളും ഫേസ്ബുക്കും പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഫ്രീ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നല്‍കുന്നുണ്ടെങ്കിലും കരിയറില്‍ നേട്ടമുണ്ടാക്കാന്‍ കൃത്യമായ പരിശീലനം വേണം. മികച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രൊഫഷണലുകളുടെ അഭാവമാണ് ഇന്ന് മേഖലയില്‍ പ്രശ്നം സൃഷ്ടിക്കുന്നത്. ഈ കുറവ് പരിഹരിക്കുക, ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് കാലിക്കറ്റ് ഡിജിറ്റല്‍ അക്കാദമി തങ്ങളുടെ കോഴ്സുകള്‍ക്ക് തുടക്കം കുറിച്ചത്.


വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റൽ തൊഴിലവസരങ്ങളുടെ സാധ്യതകൾ തുറക്കുകയാണ് കാലിക്കറ്റ്‌ ഡിജിറ്റൽ അക്കാദമി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒരു പ്രൊഫഷനാക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആറുമാസം നീണ്ടുനില്‍ക്കുന്ന രണ്ട് വ്യത്യസ്ത കോഴ്സുകളാണ് കാലിക്കറ്റ് ഡിജിറ്റല്‍ അക്കാദമി ജൂലൈമാസത്തില്‍ തുടങ്ങുന്നത്. സി.ഡി.എയുടെ മൂന്നുമാസത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്സിന് പുറമെയാണ് പുതിയതായി രണ്ട് കോഴ്സുകള്‍ ആരംഭിക്കുന്നത്. അക്കാദമിയുടെ ആറുമാസത്തെ അഡ്വാന്‍സ്‍ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രോഗ്രാമില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള എന്‍ട്രന്‍സ് പരീക്ഷ ജൂലായ് 16, 17 തീയതികളില്‍ നടക്കും. പരീക്ഷയില്‍ മികച്ച വിജയം നേടുന്ന 15 വിദ്യാര്‍ഥികള്‍ക്കായിരിക്കും പ്രവേശനം നല്‍കുക. കൃത്യമായ വിലയിരുത്തലുകള്‍ക്ക് ശേഷമാകും അഡ്മിഷന്‍. മികവ് പുലര്‍ത്തുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്‍ 50 ശതമാനം സ്കോളര്‍ഷിപ്പും സി.ഡി.എ ഉറപ്പു നല്‍കുന്നു. ക്രിയേറ്റേഴ്സിനായി ആറുമാസം നീണ്ടുനില്‍ക്കുന്ന ഡിസൈനിംഗ് ആന്‍റ് വീഡിയോ എഡിറ്റിംഗ് കോഴ്സും ഇതോടൊപ്പം ആരംഭിക്കുന്നുണ്ട്.


കേരളത്തിലെ ആദ്യത്തേതും, വലുതുമായ ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഏജൻസി കേന്ദ്രീകരിച്ചുള്ള കാമ്പസാണു കാലിക്കറ്റ്‌ ഡിജിറ്റൽ അക്കാദമിയുടേത്‌. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്‍ധരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗൂഗിള്‍, ഫേസ്‍ബുക്ക്, ബ്ലൂപ്രിന്‍റ്, ഹബ് സ്പോട്ട് തുടങ്ങി അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റുകളും അതിന്‍റെ കൂടെ ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഏജൻസിയുടെ ഇന്‍റേൺഷിപ്പ്‌ സർട്ടിഫിക്കറ്റും 100 ശതമാനം പ്ലേസ്‌മെന്‍റ് സഹായങ്ങളും സി.ഡി.എ വിദ്യാർത്ഥികൾക്ക്‌ ഉറപ്പ്‌ നൽകുന്നു.

ക്രിയേറ്റേഴ്സിനും അഡ്വൈർടൈസേഴിനും ഒരുപോലെ ഉപകാരപ്പെടുന്നതാണ് കാലിക്കറ്റ് ഡിജിറ്റല്‍ അക്കാദമിയുടെ ക്ലാസുകള്‍. മാർക്കറ്റിംഗിൽ താത്പര്യവും, അടിസ്ഥാനപരമായ കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവരും, സ്വന്തമായി ബിസിനസ് ചെയ്യുന്നവരും ആണ് സി.ഡി.എയുടെ മൂന്നുമാസത്തെ കോഴ്സിന്‍റെ ഭാഗമായവരില്‍ കൂടുതലെങ്കിലും പ്ലസ്ടു, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെ ആര്‍ക്കും ഈ കോഴ്സിന്‍റെ ഭാഗമാകാം. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യക്ക്‌ അകത്തും പുറത്തുമായി നിരവധി വിദ്യാർത്ഥികൾക്ക്‌ തൊഴിൽ നൽകാനും സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.


എങ്ങനെ ഒരു ഉത്പന്നം ഡിജിറ്റലായി മാര്‍ക്കറ്റ് ചെയ്യാം, എന്താണ് ഓണ്‍ലൈന്‍ റെപ്യൂട്ടേഷന്‍ മാനേജ്‍മെന്‍റ്, സെര്‍ച്ച് എഞ്ചിനില്‍ ഒരു ഉത്പന്നം അല്ലെങ്കില്‍ ഒരു സര്‍വീസ് റാങ്ക് ചെയ്യപ്പെടുന്നത് എങ്ങനെ, സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗ്, ഇന്‍ഫ്ലുവെന്‍സേഴ്സിനെ ഉപയോഗിച്ചുള്ള മാര്‍ക്കറ്റിംഗ് എല്ലാം പഠനത്തിന്‍റെ ഭാഗമാണ്. ഓരോ പ്രൊജക്ട് കംപ്ലീറ്റഡ് സ്റ്റുഡന്‍റും സ്വന്തമായി ഒരു വെബ്‍സൈറ്റ് നിര്‍മ്മിക്കാന്‍ പഠിച്ചിരിക്കും. ഇ-കൊമേഴ്സ് മേഖലകളില്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്, എക്സിക്യൂട്ടീവ്, യൂട്യൂബ് ഇന്‍ഫ്ലുവെന്‍സര്‍, വ്ളോഗര്‍, ഡിജിറ്റല്‍ അനലിസ്റ്റ്, കണ്ടന്‍റ്/കോപ്പി റൈറ്റേർസ്‌, ഫ്രീലാൻസർ എന്നീ മേഖലകളില്‍ കേരളത്തിനകത്തും പുറത്തും കോഴ്സ് കഴിയുന്ന ഒരു വിദ്യാര്‍ത്ഥിക്ക് കരിയര്‍ ഉറപ്പാണ്. നിരവധി കമ്പനികളുടെ ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഏജൻസിയും, കൺസള്‍ട്ടന്‍റുമാണു കാലിക്കറ്റ്‌ ഡിജിറ്റൽ അക്കാദമിയും തങ്ങളുടെ ഏജൻസിയായ ക്വാഡ്‌ക്യൂബ്സും.


സി.ഡി.എയുടെ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കാനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://forms.gle/BjW6AuxFA5Gvq3YU6

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Phone:0 9544 445 014

Website: https://calicutdigitalacademy.com

Instagram: https://instagram.com/calicutdigitalacademy?igshid=YmMyMTA2M2Y=

YouTube: https://m.youtube.com/c/CalicutDigitalAcademy



TAGS :

Next Story