Quantcast

ക്ലാരസ് ഡിജിറ്റൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു

ക്ലാരസ് ഡിസൈനർ ജ്വല്ലറിയുടെ ഡിജിറ്റൽ സ്റ്റോര്‍ പെരിന്തൽമണ്ണ എംഎല്‍എ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.

MediaOne Logo

Web Desk

  • Published:

    14 April 2022 9:10 AM GMT

ക്ലാരസ് ഡിജിറ്റൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു
X

ക്ലാരസ് ഡിസൈനർ ജ്വല്ലറിയുടെ ഡിജിറ്റൽ സ്റ്റോര്‍ പെരിന്തൽമണ്ണ എംഎല്‍എ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെന്‍ററിലായിരുന്നു പ്രോഗ്രാം. സഫാ ഗ്രൂപ്പിന്‍റെ ഇരുപത് സ്ഥാപനങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം വരുന്ന ഉദ്യോഗസ്ഥരുടെ വാർഷിക പരിശീലന പരിപാടിക്കിടയിലായിരുന്നു ഡിജിറ്റൽ സ്റ്റോറിന്‍റെ ഉദ്ഘാടനം. സഫാ ഗ്രൂപ്പ്‌ കമ്പനികളുടെ വെബ്സൈറ്റും ലോഞ്ചിംഗും നടന്നു. കഴിഞ്ഞ വർഷം ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ഉദ്യോഗസ്ഥർക്കും, ഡിപ്പാർട്ടുമെന്‍റുകൾക്കും ഉള്ള പ്രത്യേക അവാർഡുകളും എംഎൽഎ വിതരണം ചെയ്തു.

ജെംസ് ആൻഡ് ജ്വല്ലറി മേഖലയിൽ 32 ആണ്ടിന്‍റെ വിജയകരമായ പ്രവർത്തന പാരമ്പര്യമുള്ള സഫാ ഗ്രൂപ്പിന്‍റെ സഹോദരസ്ഥാപനമാണ് ക്ലാരസ് ജ്വല്ലറി. ചടങ്ങിൽ സഫാ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ കെ. ടി. എം. എ സലാം അധ്യക്ഷനായിരുന്നു. അന്താരാഷ്ട്ര കോർപറേറ്റ് ട്രെയ്‍നറും കണ്‍സള്‍ട്ടന്‍റും എഡ്യൂക്കേഷനിസ്റ്റുമായ റാഷിദ്‌ ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍റ് ജ്വല്ലറി പ്രിൻസിപ്പൽ ഡോ. ദിനേശ് സദയകുമാർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. വാർഷിക പരിശീലന കലണ്ടർ സഫാ ഗ്രൂപ്പ്‌ ഡയറക്ടർ കെ. ടി മുഹമ്മദ്‌ ഹനീഫ പ്രകാശനം ചെയ്തു.

വിവിധ വിഷയങ്ങളിൽ ഐജിജെ സിഇഒ അംജദ് സാഹിർ, ഗ്രൂപ്പ്‌ എച്ച്.ആർ മാനേജർ അഖിൽ എസ്, പബ്ലിക് റിലേഷൻസ് മാനേജർ പി മുഹമ്മദ്‌ ഹസ്സൻ, മാർക്കറ്റിംഗ് മാനേജർ വി. ടി. വി. വിവേക്, റിറ്റൈൽ മാനേജർ അഖിൽ ഡി. കെ. എന്നിവർ ക്ലാസ്സെടുത്തു. ഡിജിഎം കെ. ടി അബ്ദുൽ മജീദ് സ്വാഗതവും, ഫിനാൻസ് മാനേജർ ഷിഹാബുദ്ധീൻ കെ. നന്ദിയും പറഞ്ഞു.

ഇഫ്താർ സംഗമത്തോടെയാണ് പരിപാടി അവസാനിച്ചത്.

TAGS :

Next Story