നല്ല മാറ്റം ഉറപ്പ്; വേങ്ങരയെ സ്മാർട്ടാക്കാൻ സബാഹ്
ആധുനിക സ്റ്റേഡിയം കോംപ്ലക്സ് അന്താരാഷ്ട്ര, ദേശീയ മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയും വിധമുള്ള സംവിധാനങ്ങളോടെ സ്പോർട്സ് കോംപ്ലക്സ് നിർമിക്കും

മലപ്പുറത്തിന്റെ ഊട്ടി, കടലുണ്ടിപ്പുഴയുടെ ഒഴുക്കിൽ ജീവൻകൊണ്ട വേങ്ങര. ജൈവസമൃദ്ധി നിറഞ്ഞ ഈ നാടാണ് മലപ്പുറത്തിന്റെ കാർഷിക കലവറ. കേരളത്തിന്റെ തന്നെ സാമ്പത്തിക പരിസ്ഥിതിയെ മാറ്റിയെഴുതിയ ഗൾഫ് കുടിയേറ്റം ആദ്യമായി നടന്ന നാടുകളിലൊന്ന് കൂടിയാണ് വേങ്ങര. പങ്കുവെക്കലിന്റെ സംസ്കാരം ആദ്യമായി പഠിപ്പിച്ചത് ഇവിടെയുള്ള പ്രവാസികളാണ്.
2011ൽ മണ്ഡലം രൂപീകരിച്ച അന്ന് മുതൽ തകർക്കാൻ പറ്റാത്ത പച്ചക്കോട്ടയാണ് വേങ്ങര. ഇടതുതരംഗം കേരളം തൂത്തുവാരിയപ്പോഴും വേങ്ങരയിൽ മാത്രം മാറ്റമുണ്ടായില്ല. എന്നാൽ, കാലം മാറുകയാണ്. 'വേഗത്തിന്റെ കര' എന്നാണ് വേങ്ങരയുടെ അർഥങ്ങളിലൊന്ന്. വേഗത്തിൽ വളരാൻ കൊതിക്കുന്ന ഒരു നാട് കൂടിയാണിത്. ആ നാടിന് മുന്നിലേക്ക് ഒരിക്കൽ കൂടി തെരഞ്ഞെടുപ്പ് വന്നിരിക്കുകയാണ്. സൗഹൃദങ്ങളും സൗഹാർദ്ദവും പന്തുകളിയും ഒരേ പോലെ നെഞ്ചേറ്റുന്നവരാണ് വേങ്ങരക്കാർ. ഉയർന്നു പറക്കാൻ കൊതിക്കുന്ന യുവത്വമാണ് വേങ്ങരയുടേത്.
വേങ്ങരയുടെ സുസ്ഥിര വളർച്ചയ്ക്ക് വേഗം കൂട്ടുന്നതായിരിക്കണം ഇനി വരാൻ പോകുന്ന രാഷ്ട്രീയ നേതൃത്വം.
കേരളത്തിലെ മറ്റേതൊരു മണ്ഡലത്തിലെയും പോലെ പല കക്ഷികൾക്ക് വോട്ടുബാങ്കുള്ള മണ്ഡലമാണ് വേങ്ങരയും. എങ്കിലും പതിറ്റാണ്ടുകളായി ഒരേ പാർട്ടിയെ മാത്രം ജയിപ്പിച്ചു വിട്ടവരാണ് ഈ നാട്ടിലെ സാധാരണക്കാർ. അവിടെയാണ് 2021ലെ തെരഞ്ഞെടുപ്പിൽ ആദ്യമായി മാറ്റത്തിന്റെ വഴി തെളിഞ്ഞു തുടങ്ങിയത്. അന്നത്തെ തെരഞ്ഞെടുപ്പിൽ സബാഹ് കുണ്ടുപുഴക്കൽ ഒറ്റയാൾ പോരാട്ടം നടത്തി പിടിച്ചത് 11,000ത്തോളം വോട്ടുകളാണ്. മാറ്റം വേങ്ങര ആഗ്രഹിച്ചു തുടങ്ങിയതിന്റെ ആദ്യ സൂചന. സ്വതന്ത്ര്യനായി മത്സരിച്ചായിരുന്നു സബാഹിന്റെ ഈ നേട്ടം.
ഇവിടെ ജനിച്ചു വളർന്ന വേങ്ങരക്കാരനെ നാട്ടുകാർ സ്വീകരിച്ച് തുടങ്ങി എന്നതിന്റെ ആദ്യ തെളിവ് കൂടിയായിരുന്നു ആ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടുകൾ.
ഇത്തവണ ഒരിക്കൽ കൂടി സബാഹ് വേങ്ങരയിൽ വിധി തേടുകയാണ്. നാട്ടിലേക്ക് നല്ല മാറ്റം കൊണ്ടുവരുമെന്നാണ് സബാഹിന് കൊടുക്കാനുള്ള ഉറപ്പ്.
വഴിമുട്ടിപ്പോയ ഗതാഗതപദ്ധതികൾ,
പരിക്കേറ്റ് കായികവും
കഴിഞ്ഞ അരനൂറ്റാണ്ടിൽ കേരളം മാറിയപ്പോൾ വേങ്ങരയിൽ വളർച്ചയുടെ വേഗം മന്ദഗതിയിലായിരുന്നു. വർഷങ്ങളായി ഗതാക്കുരുക്കിൽ കുടുങ്ങി കിടക്കുകയാണ് വേങ്ങര. ഒരു ബൈപ്പാസ്, ഫ്ലൈ ഓവർ എന്ന ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം മാറി മാറി വന്ന ഭരണനേതൃത്വങ്ങൾക്ക് ഇതുവരെ നടപ്പാക്കാൻ സാധിച്ചിട്ടില്ല. വേങ്ങരയുടെ പ്രധാന റോഡായ പരപ്പനങ്ങാടി - നാടുകാണി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് സർക്കാർ പലപ്പോഴായി പദ്ധതികൾ തയ്യാറാക്കിയിട്ടും മണ്ഡലത്തിൽ നടപ്പാക്കാനായിട്ടില്ല. ബൈപ്പാസ് നിർമിക്കാനായിരുന്നു ആദ്യം പദ്ധതിയെങ്കിലും നടപ്പായില്ല. ഫ്ലൈ ഓവറിനു വേണ്ടി 220 കോടി രൂപ വകയിരുത്തിയിട്ടും അതിനുവേണ്ടി പ്രവർത്തനങ്ങൾ തുടങ്ങാനായില്ല. വേങ്ങരയിലെ ട്രാഫിക് ബ്ലോക്കിന് ശാശ്വതമായ പരിഹാരം കാണുന്നതിന് വേണ്ട ഒരു നടപടികളും ഉണ്ടായില്ല എന്നത് ഈ പ്രദേശത്തിന്റെ വികസനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഉൾനാടൻ റോഡുകളുടെ സ്ഥിതി വളരെ മോശമാണ്. മിനി ഊട്ടി പോലെയുള്ള ടൂറിസം പ്രദേശങ്ങളിലേക്കുള്ള റോഡുകൾ മെച്ചപ്പെടുത്താനായിട്ടില്ല.
ഫുട്ബോളിനെ നെഞ്ചേറ്റുന്ന വേങ്ങരയിലെ യുവതയുടെ ആധുനിക സ്റ്റേഡിയം എന്ന മോഹം ഇപ്പോഴും മോഹം മാത്രമായി അവശേഷിക്കുന്നു. ഒരു ഫ്ലഡ്ലിറ്റ് സ്റ്റേഡിയം 2026ലും എന്തു കൊണ്ട് വേങ്ങരയിൽ ഇല്ല എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. പുതിയ സംരംഭങ്ങൾ തുടങ്ങി ജീവിതം മെച്ചപ്പെടുത്തുക എന്ന യുവതയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാൻ ഇപ്പോഴും സാധിക്കുന്നില്ല. സ്വന്തം നാട്ടിൽ തന്നെ വരുമാന മാർഗം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്ന യുവാക്കൾക്ക് പ്രോത്സാഹനം നൽകുന്ന ഒരു പദ്ധതി പോലും ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.
ഏതൊരു നാടിന്റെയും അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് ശാസ്ത്രീയമായ മാലിന്യ സംസ്കരണ പ്ലാന്റ്. ആരോഗ്യത്തിന് ഭീഷണിയാകുന്ന പൊതു ഇടങ്ങളിലെ മാലിന്യം ശേഖരിച്ച് സംസ്കരിക്കാൻ ഇന്നും വേങ്ങരയിൽ കൃത്യമായ സംവിധാനങ്ങളില്ല.
ഉന്നത വിദ്യാഭ്യാസം, സ്വപ്നങ്ങളിൽ മാത്രം
ഒരു നാടിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ് കൃഷി. ഭക്ഷ്യോത്പന്നങ്ങൾ സ്വന്തം നിലയിൽ കൃഷി ചെയ്തെടുത്ത് സ്വയം പര്യാപ്ത കൈവരിക്കാൻ എല്ലാ നാടുകൾക്കും അവകാശമുണ്ട്. എന്നാൽ ഫലവത്തായ ജലസേചന പദ്ധതികൾ നടപ്പിലാക്കാത്തത് വേങ്ങരയുടെ കാർഷിക മേഖലയുടെ തകർച്ചയിലേക്കാണ് നയിക്കുന്നത്. കാട്ടു പന്നി ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന നിരന്തര ആവശ്യങ്ങളും അവഗണിക്കപ്പെട്ടു. ഇതോടെ കടക്കെണിയിലായ കർഷകർ കൃഷിയിടങ്ങൾ ഉപേക്ഷിച്ച് മറ്റു വരുമാന മാർഗങ്ങൾ തേടേണ്ട അവസ്ഥയിലാണ്.
സർക്കാർ മേഖലയിൽ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം പോലും ഇല്ലാത്ത മണ്ഡലമാണ് വേങ്ങര. മണ്ഡലത്തിനായി അനുവദിച്ച ഗവ. കോളേജ് എയ്ഡഡ് മേഖലയിലേക്ക് മാറ്റിയതോടെ മണ്ഡലത്തിൽ ഗവൺമെന്റ് കോളേജ് എന്ന സ്വപ്നം നഷ്ടമായി. സർക്കാർ മേഖലയിൽ പോളിടെക്നിക്ക്, ഐടിഐ, എൻജിനീയറിങ് കോളേജ് തുടങ്ങിയ ഒരു സ്ഥാപനവും വേങ്ങരയിൽ ഇല്ല. പുതിയ കാലത്തെ കോഴ്സുകൾ പഠിക്കുവാനുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളും സർക്കാർ മേഖലയിൽ തുടങ്ങാനായിട്ടില്ല.
ആയിരക്കണക്കിന് വിദ്യാർഥികൾ ഓരോ വർഷവും ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കുമ്പോൾ അവർ ആശ്രയിക്കേണ്ടിവരുന്നത് മണ്ഡലത്തിന് പുറത്തോ മറ്റു ജില്ലകളിലോ ഉള്ള സ്ഥാപനങ്ങളെയാണ്.
ബാലാരിഷ്ടത മാറാത്ത അടിസ്ഥാന സൗകര്യവും ടൂറിസവും
അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തിൽ ഇന്നും ബാലാവസ്ഥയിൽ തന്നെയാണ് വേങ്ങര. വേങ്ങരയിലെ അടിസ്ഥാന സൗകര്യങ്ങൾ വളരെ പരിമിതമാണ്. വിവിധ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുവാൻ കഴിയുന്ന തരത്തിൽ റവന്യൂ ടവർ വിഭാവനം ചെയ്തിട്ട് വർഷങ്ങളായി. സ്ഥലം കണ്ടെത്തി എന്നല്ലാതെ മറ്റ് നടപടികളിലേക്ക് കടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
സ്വന്തം കെട്ടിടമില്ലാത്ത സബ് രജിസ്ട്രാർ ഓഫീസിന് പറയാനുള്ള പരിമിതികളുടെ കഥയാണ്. യുഡിഎഫിന്റെ ഭരണകാലത്ത് ധനകാര്യ മന്ത്രി ഉദ്ഘാടനം ചെയ്ത ട്രഷറി വേങ്ങരയിലെ പ്രവർത്തനം മതിയാക്കി തൊട്ടടുത്ത മണ്ഡലത്തിലേക്ക് മാറ്റി. ജനങ്ങൾക്ക് വിവിധതരത്തിലുള്ള സേവനങ്ങൾ ലഭ്യമാകുന്നതിന് കാലതാമസം നേരിടുന്ന സ്ഥിതി വേങ്ങരക്കാർ നേരിടുന്നുണ്ട്.
മമ്പീതി എക്കോ വില്ലേജ് ടൂറിസം പ്രോജക്ട് കൃത്യമായി നടപ്പാക്കിയിരുന്നെങ്കിൽ ഇന്ന് ടൂറിസം ഭൂപടത്തിൽ വേങ്ങരയുടെ പേര് മുൻപന്തിയിലുണ്ടാകുമായിരുന്നു. കോടികൾ ചെലവാക്കിയ പ്രോജക്ട് അശാസ്ത്രീയമായ നിർമ്മാണം കൊണ്ടും വ്യക്തതയില്ലാത്ത പ്രവർത്തന രൂപരേഖ കൊണ്ടും നോക്കുകുത്തിയായി നിൽക്കുകയാണ്. ഒരു നാടിന്റെ ടൂറിസം സ്വപ്നങ്ങളാണ് ഇതോടെ പാഴായത്.
ഇരുട്ടിലായ ആരോഗ്യമേഖല, ഷോക്കേറ്റ് ജനങ്ങളും
വൈദ്യുതി ക്ഷാമത്തിന് പരിഹാരം ആകുന്ന വേങ്ങര സബ്സ്റ്റേഷൻ 24 കോടി രൂപ മുതൽമുടക്കിൽ കേരള സർക്കാർ അനുവദിച്ചതാണ്. തറക്കല്ലിട്ട് രണ്ട് വർഷം കഴിയുമ്പോഴും അതിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് യാതൊരു നടപടിയും മണ്ഡലത്തിൽ ഉണ്ടായിട്ടില്ല. മണ്ഡലത്തിലെ വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് സഹായം ആകുമായിരുന്ന സബ് സ്റ്റേഷൻ യാഥാർഥ്യമായിരുന്നെങ്കിൽ നിരവധി സംരംഭങ്ങൾ തുടങ്ങുവാനുള്ള സാഹചര്യം ഉണ്ടായേനെ.
ആരോഗ്യരംഗത്ത് വലിയ പുരോഗതിയാണ് കേരളം കൈവരിച്ചത്. എന്നാൽ വേങ്ങര മണ്ഡലത്തിൽ ഇപ്പോഴും കിടത്തി ചികിത്സാ സൗകര്യമുള്ള ഒരു സർക്കാർ ആശുപത്രി ഇല്ല. പ്രൈമറി ഹെൽത്ത് സെന്ററുകളിലും വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും കിടക്കകളില്ല. രണ്ട് ലക്ഷത്തോളം വോട്ടർമാർ ഉള്ള മണ്ഡലത്തിലാണ് കിടത്തി ചികിത്സയ്ക്ക് സൗകര്യമുള്ള ഒരു സർക്കാർ ആശുപത്രി പോലും ഇല്ലാത്തത്. ഒരു താലൂക്ക് ആശുപത്രി എന്നുള്ളത് വേങ്ങരയുടെ അനിവാര്യതയാണ്.
ഇതൊരു രാഷ്ട്രീയ ആരോപണമല്ല, വേങ്ങരയുടെ കണ്ണീരാണ്. ഈ അവസ്ഥ മാറണം. അതിനാണ് ഈ പോരാട്ടം.
സബാഹിനെ നെഞ്ചേറ്റിയ നാട്
16 മണ്ഡലങ്ങളുമായി കേരളത്തിലെ ഏറ്റവും കൂടുതൽ നിയമ സഭാ മണ്ഡലങ്ങളുള്ള ജില്ല. മലപ്പുറം എന്നും കൂടെ നിന്നിട്ടുള്ളത് വലത് പക്ഷത്താണ്. അവിടെ വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുമായി മത്സരത്തിനിറങ്ങാൻ സബാഹിനെ പരുവപ്പെടുത്തിയത് വേങ്ങരയുടെ കരുതലും സ്നേഹവും നേരിട്ടറിഞ്ഞ അനുഭവസമ്പത്താണ്. വേങ്ങരയുടെ മനസ്സ് മനസിലാക്കാൻ വേങ്ങരയിൽ ജനിച്ചു വളർന്ന ഒരു നേതാവിനല്ലാതെ ആർക്ക് സാധിക്കും. സംരംഭകത്വം ആണെങ്കിലും പൊതുപ്രവർത്തനം ആണെങ്കിലും സബാഹിന്റെ വിളനിലം വേങ്ങരയാണ്. തന്റെ സംരംഭകത്വം വിശ്വസിച്ച് ഏൽപ്പിച്ച നാടിന്റെ വിശ്വാസം തേടിയിറങ്ങിയിരിക്കുകയാണ് സബാഹ് ഇപ്പോൾ.
സാമൂഹിക ഇടപെടലിലേക്കുള്ള ആദ്യ പാഠം സബാഹ് പഠിക്കുന്നത് വീട്ടിൽ നിന്നാണ്. അയൽക്കാരെയും ബന്ധുക്കളെയും ഒരേ പോലെ ചേർത്ത് പിടിക്കുന്ന മാതാപിതാക്കളായിരുന്നു സാമൂഹ്യ സേവനത്തിന്റെ ബാലപാഠം പഠിപ്പിച്ച ഗുരുക്കൾ. ഇപ്പോൾ മറ്റൊരു തെരഞ്ഞെടുപ്പിന് മുന്നിൽ മികച്ച ജനപിന്തുണ കൂടെയുണ്ടെന്ന ആത്മവിശ്വാസത്തോടെയാണ് ഈ നേതാവ് നിൽക്കുന്നത്. മാറ്റം ആഗ്രഹിക്കുന്ന ഒരു നാടിനെ മുന്നിൽ നിന്ന് നയിക്കണമെന്നത് വ്യക്തിപരമായ തീരുമാനമായിരുന്നില്ല, അത് പലരിൽ നിന്ന് ഉയർന്ന ആവശ്യം കൂടിയായിരുന്നു. അരനൂറ്റാണ്ടുകാലം ഒരേ രാഷ്ട്രീയ നേതൃത്വത്തിന് വിട്ടുകൊടുക്കേണ്ടി വന്ന ജനത്തിന് നല്ല മാറ്റത്തിനുള്ള അവസരം തെളിയുമ്പോൾ മത്സരം പ്രവചനാതീതമാകും.
കൂടെ നിന്ന വേങ്ങര
സംരംഭകത്വമോഹങ്ങൾ എന്നും ഇരുക്കൈയ്യും നീട്ടി സ്വീകരിക്കുന്ന നാടാണ് മലപ്പുറം. സബാഹ് സ്ക്വയർ എന്ന പേരിൽ ആദ്യമായി സബാഹ് കുണ്ടുപുഴക്കലിന്റെ സംരംഭക സ്വപ്നങ്ങൾ ഉയർന്നപ്പോൾ വേങ്ങരയും പൂർണ പിന്തുണ നൽകി. മാറാനുറച്ച വേങ്ങരയുടെ ഭാവി കുറിച്ചുള്ള പ്രഖ്യാപനം കൂടിയായി ആ കെട്ടിടം. സൗഹൃദങ്ങൾ പങ്കുവെക്കുന്ന ഇടവും ഫുട്ബോൾ ആരവങ്ങളും സായാഹ്ന സൊറകളും എല്ലാം ചേർന്നപ്പോൾ ആ നാടിന്റെ പൊതുഇടമായി സ്ക്വയർ മാറി. കുഞ്ഞുങ്ങളും ചെറുപ്പക്കാരും വയോജനങ്ങളും ഒരേ പോലെ എത്തുന്ന ഇടം കൂടിയാണിന്നത്. സംരംഭക മേളകളും മറ്റും സാധാരണക്കാർക്ക് അവസരങ്ങളുടെ വാതിൽ തുറന്നു കൊടുത്തു. ഇതെല്ലാം ഈ നാട്ടിൽ സൃഷ്ടിച്ചത് ആഴത്തിലുള്ള സാംസ്കാരിക പരിവർത്തനങ്ങളാണ്. കേരളത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു പുതിയ പൊതുഇട സംസ്കാരം ഇന്ന് സബാഹ് സ്ക്വയറിൽ കാണാം.
എന്റെ വേങ്ങര, എന്റെ ഉറപ്പുകൾ: പ്രകടന പത്രിക
വാഗ്ദാനങ്ങളല്ല, നടപ്പിലാക്കാൻ കഴിയുന്ന, വേങ്ങരയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള ഉറപ്പുകളിൽ ഊന്നിയാണ് പ്രകടന പത്രിക തയ്യാറാക്കിയത്.
1
ആരോഗ്യത്തിന് കാവൽ (LIFEGUARD VENGARA): രോഗം വന്ന് ചികിത്സിക്കുന്നതിന് പകരം, രോഗം വരാതെ കാക്കുന്ന ഒരു ജനകീയ ആരോഗ്യ പദ്ധതിയാണ് വാഗ്ദാനങ്ങളിലൊന്ന്. മൊബൈൽ ക്ലിനിക്കുകൾ, സൗജന്യ പരിശോധനകൾ, ഫിറ്റ്നസ് സെന്ററുകൾ.
2
ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം: വേങ്ങരയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി.
3
പരപ്പനങ്ങാടി- മലപ്പുറം സ്മാർട്ട് റോഡ്. മണ്ഡലത്തിന്റെ ഹൃദയധമനിയായ ഈ റോഡ് ആധുനിക നിലവാരത്തിൽ നിർമിക്കും. സ്മാർട്ട് മൊബിലിറ്റി എന്ന സങ്കല്പത്തിൽ ആയിരിക്കും ഇത്. ജില്ലാ ആസ്ഥാനത്തെ തീരദേശവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായി ഇത് മാറും. ദേശിയ പാതയുമായി സന്ധിക്കുന്ന കൂരിയാട് വേങ്ങരയുടെ കവാടമാക്കി മാറ്റും.
4
ആധുനിക സ്റ്റേഡിയം കോംപ്ലക്സ് അന്താരാഷ്ട്ര, ദേശീയ മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയും വിധമുള്ള സംവിധാനങ്ങളോടെ സ്പോർട്സ് കോംപ്ലക്സ്. ഫുട്ബോൾ അടക്കം പ്രധാന കായിക വിനോദങ്ങൾക്ക് പര്യാപ്തമാകും വിധത്തിലായിരിക്കും ഇത്. പരിശീലനത്തിനും സൗകര്യമുണ്ടാക്കും. വിവിധ സ്പോർട്സ് അക്കാദമികളും.
5
ശുചിത്വ വേങ്ങര: ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ച് വേങ്ങരയെ മാലിന്യമുക്തമാക്കും.
6
തൊഴിലും നൈപുണ്യവും (കരിയർ ഹബ്): യുവാക്കൾക്ക് പി.എസ്.സി, സിവിൽ സർവീസ് പരിശീലനവും പുതിയ കാലത്തെ തൊഴിലധിഷ്ഠിത കോഴ്സുകളും. എല്ലാ മത്സരപരീക്ഷകൾക്കും സജ്ജരാക്കുന്ന പരിശീലന സൗകര്യങ്ങളുള്ള ഒരു സിവിൽ സർവീസസ് അക്കാദമി വേങ്ങരയിൽ സ്ഥാപിക്കും.
7
കാർഷിക വിപണി: കർഷകർക്ക് ഇടനിലക്കാരില്ലാതെ മികച്ച വില ഉറപ്പാക്കാൻ ആധുനിക കാർഷിക വിപണന കേന്ദ്രം. ഉപഭോക്താക്കൾക്ക് നല്ല കാർഷിക വിഭവങ്ങൾ വിശ്വസിച്ചു വാങ്ങാം, മിതമായ വിലയിൽ.
8
ഡിജിറ്റൽ വേങ്ങര: പ്രധാന കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ. സർക്കാർ സേവനങ്ങൾക്കായി മൊബൈൽ ആപ്പ്.
9
സ്ത്രീ സുരക്ഷ: സ്ത്രീകൾക്കായി പ്രത്യേക ഹെൽപ്പ് ലൈൻ, പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി നിരീക്ഷണം.
10
ടൂറിസം വികസനം: ഊരകം മലയും കടലുണ്ടിപ്പുഴയും ഉൾപ്പെടുത്തി വേങ്ങര ടൂറിസം സർക്യൂട്ട്.
11
ജനകീയ എംഎൽഎ ഓഫീസ്: ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ, പരിഹാരം കാണാൻ എപ്പോഴും തുറന്നിരിക്കുന്ന ഒരു ഓഫീസ്.
12
വേങ്ങര ഇൻഡസ്ട്രിയൽ പാർക്ക്
ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കായി ഒരു വ്യവസായ പാർക്ക് വേങ്ങരയിൽ കൊണ്ടുവരും. ഇത് ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു.
13.
ഒരു വീട്, ഒരു ചെറിയ വ്യവസായ യൂണിറ്റ്
മൈക്രോ സംരംഭങ്ങളുടെ നാടാക്കി വേങ്ങരയെ മാറ്റാനുള്ള സ്വപ്ന പദ്ധതി. വലിയ വ്യവസായങ്ങൾക്കുള്ള ഘടക ഭാഗങ്ങൾ നിർമിച്ചു നൽകുന്ന കൊച്ചു യൂണിറ്റുകൾ ആണ് വിഭാവന ചെയ്യുന്നത്.
14.
വീടുകളിൽ സ്ത്രീകൾക്കായി വർക്ക് സ്റ്റേഷനുകൾ, വലിയ ടെക്നോളജി കമ്പനികളുടെ ഔട്ട് സോഴ്‌സിംഗ്/ കരാർ ജോലികൾ ഏറ്റെടുത്ത് നിർവഹിക്കാൻ കഴിയും വിധം അഭ്യസ്തവിദ്യരായ സ്ത്രീകളെ പ്രാപ്തരാക്കുകയും അവർക്ക് അനുയോജ്യമായ തൊഴിലിടവും ആവാസവ്യവസ്ഥയും ഒരുക്കുകയും ചെയ്യുന്ന പദ്ധതി.
15
മണ്ഡലത്തിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപുലമായ ഭക്ഷ്യ സുരക്ഷാ വിപണന ശൃംഖല. നിത്യോപയോഗ സാധനങ്ങൾ, മരുന്നുകൾ, സേവനങ്ങൾ എന്നിവ മിതമായ നിരക്കിൽ.
16
കാർഷിക ഉത്പന്നങ്ങൾ മൂല്യ വർധിത വിഭവങ്ങളാക്കി കൃഷിക്കാർക്ക് വരുമാന വർധനവ് ലക്ഷ്യമാക്കിയുള്ള പദ്ധതികൾ.
ചെറുകിട കൃഷിയിടങ്ങളിൽ ഉപയോഗിക്കാനാവുന്ന നാനോ അഗ്രിക്കൾച്ചർ മെഷീനുകൾ ലഭ്യമാക്കും.
തരിശു ഭൂമികൾ കാർഷികോൽപാദനത്തിന് അനുയോജ്യമാക്കും, മണ്ഡലം തരിശുരഹിതമാക്കി മാറ്റാൻ ലക്ഷ്യമിടുന്നു.
വർധിച്ചു വരുന്ന വന്യമൃഗ ജീവി ആക്രമണങ്ങളിൽ നിന്നും കർഷകർക്ക് പരിരക്ഷ.
വേങ്ങര തോട് നവീകരിക്കും, കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും ഉപകരിക്കത്തക്ക വിധം മാലിന്യമുക്തമാക്കും.
പൊതു കുളങ്ങളും ജലാശയങ്ങളും ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കും.
ചെറുകിട വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ, വൈദ്യുതി സുലഭമായി ലഭ്യമാക്കാൻ സ്‌തംഭിച്ചു നിൽക്കുന്ന കിളിനക്കോട് 110 കെ.വി സബ്സ്‌റ്റേഷൻ പ്രവൃത്തി ആരംഭിക്കും.
സ്ത്രീകൾക്കും, കുട്ടികൾക്കും, വയോജനങ്ങൾക്കും, ആരോഗ്യ സംരക്ഷണത്തിനും വിനോദത്തിനും ഉതകുന്ന പൊതു ഇടങ്ങൾ എല്ലാ പഞ്ചായത്തിലും, വേങ്ങര മണ്ഡലം ആസ്ഥാനത്തുള്ള സിഎച്ച്സി. താലൂക്ക് ആ ശുപത്രിയായി ഉയർത്തും. കിടത്തി ചികിത്സയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ഗുരുതര രോഗങ്ങൾ ഉള്ള രോഗികൾക്ക് ആവശ്യ മരുന്നുകളുടെ സൗജന്യ ലഭ്യത ഉറപ്പാക്കും.
പെയിൻ & പാലിയേറ്റീവ് കെയർ പ്രവർത്തഞങ്ങൾ ഏകോപിപ്പിക്കും, വ്യാപിപ്പിക്കും.
എൻഎച്ച്. കൊളപ്പുറത്തെ നാട്ടുകാരുടെ ഗതാഗത പ്രശ്നത്തിന് പരിഹാരം.
ഗ്രാമീണ റോഡുകൾ ആധുനീകരിക്കും
തേർക്കയം പാലം വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ തക്ക സൗകര്യങ്ങളോടെ പുതുക്കിപ്പണിയും.
കുടിവെള്ളക്ഷാമം പരിഹരിക്കാൻ കടലുണ്ടി പുഴയെ ആശ്രയിച്ച് വിപുലമായ പദ്ധതികൾ.
ഭവനരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും ലൈഫ് പദ്ധതി പ്രകാരം വീട്.
പ്രവാസികളെ പുനരധിവസിപ്പിക്കും. സംരംഭങ്ങളിൽ ഏർപ്പെടാൻ സഹായിക്കും.
മണ്ഡലത്തിൽ പൊതുശ്മശാനം.
കൊളപ്പുറം ഫയർ സ്‌റ്റേഷൻ പൂർത്തീകരിക്കും.
മിനി സിവിൽ സ്‌റ്റേഷൻ വേങ്ങരയിലും.
സർക്കാർ മേഖലയിൽ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ആരംഭിക്കും.
എല്ലാ പഞ്ചായത്തിലും സർക്കാർ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകൾ വാടക കെട്ടിടങ്ങളിലെ സർക്കാർ സ്‌കൂളുകൾക്ക് സ്ഥല ലഭ്യത അനുസരിച്ച് കെട്ടിടങ്ങൾ.
ഐ.ടി., എഐ. തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
റിഹാബിലിറ്റേഷൻ സെൻ്ററുകൾ, ഡീ അഡിക്ഷൻ സെൻ്ററുകൾ.
വായനശാലകൾ, കലാ-കായിക ക്ലബ്ബുകൾ എന്നിവ ആധുനീകരിക്കും.
സാംസ്കാരിക തനിമ നിലനിർത്താൻ വിവിധ പദ്ധതികൾ.
വേങ്ങരയ്ക്കറിയാം നല്ല നേതാവിനെ
വേങ്ങരയ്ക്ക് സുപരിചിതനാണ് സബാഹ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റും സജീവമായി തന്നെ പ്രവർത്തിക്കുന്ന സബാഹ് വേങ്ങരയ്ക്ക് വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ട്. വെറും വാഗ്ദാനങ്ങളിൽ വിശ്വസിച്ച് വോട്ട് ചെയ്തിരുന്ന കാലം കഴിഞ്ഞു. ഓരോ സ്ഥാനാർഥിയുടെയും പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തി തന്നെയായിരിക്കും ഓരോ വോട്ടറും പോളിങ് ബൂത്തിലേക്ക് കയറുക. തന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കത്രിക നാടിന്റെ ദുരന്തങ്ങൾ മുറിച്ചു മാറ്റുമെന്നത് വെറും വാഗ്ദാനമായിട്ടല്ല, ഉറപ്പായിട്ടാണ് സബാഹ് നൽകുന്നത്.
വേങ്ങര ഒരു മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റത്തിന് സബാഹ് നേതൃത്വം നൽകണമെന്ന് ഇന്ന് ഈ നാട് ഒന്നടങ്കം പറയുന്നു. വേങ്ങരയ്ക്ക് വേണ്ടത് തങ്ങളുടെ നാടിനെ അറിയുന്ന നേതാവിനെയാണ്. അതിന് സബാഹ് അല്ലാതെ മറ്റാരുണ്ട്?!
Adjust Story Font
16

