Quantcast

വിദേശപഠനമാണോ മക്കളുടെ സ്വപ്നം; എന്‍ആര്‍ഐ രക്ഷിതാവാണോ നിങ്ങള്‍?

പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക് മെയ് ഏഴ് ഞായറാഴ്ച ദുബൈയില്‍ സൗജന്യ വിദേശ വിദ്യാഭ്യാസ പ്രദർശനം നടത്തുന്നു.

MediaOne Logo

Web Desk

  • Published:

    28 April 2023 4:42 PM IST

വിദേശപഠനമാണോ മക്കളുടെ സ്വപ്നം; എന്‍ആര്‍ഐ രക്ഷിതാവാണോ നിങ്ങള്‍?
X

മക്കളുടെ ഭാവിയെ കരുതിയാണ് ഗള്‍ഫുകാരായ പല രക്ഷിതാക്കളും അവരെ നാട്ടില്‍ നിര്‍ത്താതെ ജിസിസി രാജ്യങ്ങളില്‍ തന്നെ മികച്ച വിദ്യാഭ്യാസം നല്‍കുന്നത്. ജിസിസിയില്‍ പഠിച്ച മലയാളി കുട്ടികളാകട്ടെ തുടര്‍ പഠനം വിദേശത്ത് എവിടെയെങ്കിലും ആകണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഉപരിപഠനത്തിനായി യുകെ, കാനഡ, ആസ്ട്രേലിയ, ജര്‍മനി, യുഎസ്എ, ന്യൂസിലാന്‍റ് തുടങ്ങിയ രാജ്യങ്ങൾ ലക്ഷ്യമിടുന്ന യുഎഇ വിദ്യാര്‍ത്ഥികള്‍ക്കായി പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ ഗ്ലോബൽ സ്റ്റഡി ലിങ്ക് മെയ് ഏഴ് ഞായറാഴ്ച ദുബൈയില്‍ സൗജന്യ വിദേശ വിദ്യാഭ്യാസ പ്രദർശനം നടത്തുന്നു. മീഡിയ വണിന്‍റെ സഹകരണത്തോടെയാണ് ഈ എക്‌സ്‌പോ ഒരുക്കുന്നത്. ദുബൈ അല്‍ നഹ്‍ദയിലുള്ള ലാവെന്‍ഡര്‍ ഹോട്ടലാണ് വേദി. രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണിവരെയാണ് എക്സ്പോ നടക്കുന്നത്.


എഞ്ചിനീയറിംഗ്, മെഡിസിൻ, നഴ്‌സിംഗ്, അക്കൗണ്ടിംഗ്, ബിസിനസ് മാനേജമെന്‍റ് , കംപ്യൂട്ടർ സയൻസ്, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഗ്രാഫിക് ഡിസൈൻ, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ നൂറിൽപരം കോഴ്‌സുകളെക്കുറിച്ചും അവയുടെ ഭാവി കരിയർ സാധ്യതകളെക്കുറിച്ചും എക്‌സ്‌പോയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് മനസിലാക്കാം. കൂടാതെ അഡ്മിഷൻ ലഭിക്കാനുള്ള കടമ്പകൾ, ക്യാംപസ് ഫെസിലിറ്റി, പ്ലെയ്‌സ്‌മെന്‍റ് സാധ്യതകൾ, സ്‌കോളർഷിപ്പ് അവസരങ്ങൾ, ട്യൂഷന്‍ ഫീസ്, ജീവിതച്ചെലവുകള്‍, വിസ നടപടികള്‍, ജോലിസാധ്യതകള്‍ എന്നിവയെക്കുറിച്ചെല്ലാം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യൂണിവേഴ്‌സിറ്റി പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാനും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എക്സ്പോയില്‍ അവസരമുണ്ടായിരിക്കും. ഗ്ലോബൽ സ്റ്റഡി ലിങ്കിലെ പരിചയ സമ്പന്നരായ കൗൺസലർമാരുടെ സേവനം എക്‌സ്‌പോയിൽ ഉടനീളം ലഭ്യമായിരിക്കും. വിദേശപഠനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കൂടെ നില്‍ക്കും ഗ്ലോബല്‍ സ്റ്റഡി ലിങ്കിലെ കൗണ്‍സിലര്‍മാര്‍.

2008ലാണ് ഗ്ലോബല്‍ സ്റ്റഡി ലിങ്കിന് തുടക്കം കുറിക്കുന്നത്. 30,000ത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇതിനകം ജിഎസ്എല്‍ വഴി വിദേശത്തെ വിവിധയൂണിവേഴ്സിറ്റികളില്‍ പ്രവേശനം നേടിയത്.. വിവിധ രാജ്യങ്ങളിലായി 500ത്തിലധികം സര്‍വകലാശാലകളിലേക്ക് ഗ്ലോബല്‍ സ്റ്റഡി ലിങ്ക് മലയാളി വിദ്യാര്‍ത്ഥികളെ അയച്ചു കഴിഞ്ഞു. കൊച്ചി ആസ്ഥാനമായ ഗ്ലോബൽ സ്റ്റഡി ലിങ്കിന് ലണ്ടൻ, ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്. ഗ്ലോബൽ സ്റ്റഡി ലിങ്ക് ദുബൈയില്‍ നടത്തുന്ന വിദ്യാഭ്യാസ പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. കൂടാതെ പങ്കെടുക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് ലാപ്ടോപ്പ് സമ്മാനമായി നല്‍കുന്നുണ്ട്.

വിദ്യാഭ്യാസ പ്രദർശനത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്യുവാനായി താഴെക്കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Registration Link: https://www.globalstudylink.co.uk/edu-expo/

കൂടുതല്‍ വിവരങ്ങള്‍ക്ക്:

golbalstudylink.co.in

+971542690689 (UAE)

+919072697999 (wtsp) (IND)

+442035951999 (UK)

TAGS :

Next Story