Quantcast

കണ്ണൂരിലും അനന്തപുരിയിലും ഇനി വിശ്വാസ്യതയുടെ സ്വർണ്ണത്തിളക്കം.

ക്ലാരസ് ലൈഫ് സ്റ്റൈൽ ജ്വല്ലറിയുടെ രണ്ട് ഷോറൂമുകളാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. സ്വർണ്ണ വ്യാപാരരംഗത്ത് 40 വർഷം പാരമ്പര്യമുള്ള സഫ ജ്വല്ലറിയുടെ പുതിയ സംരംഭമാണിത്.

MediaOne Logo

Web Desk

  • Updated:

    2023-09-28 13:06:13.0

Published:

28 Sept 2023 6:30 PM IST

inauguration of clarus lifestyle jewellery
X

സഫാ ജ്വല്ലറി ഗ്രൂപ്പിന്റെ പുതിയ പ്രൊജക്റ്റായ ക്ലാരസ് ലൈഫ് സ്റ്റൈൽ ജ്വല്ലറി ജനങ്ങളിലേക്കെത്തുന്നു. കണ്ണൂരും തിരുവനന്തപുരത്തുമായി 2 ഷോറൂമുകളാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നുത്.

കണ്ണൂർ ഷോറൂം സെപ്റ്റംബർ 30നും തിരുവനന്തപുരത്തെ ഷോറൂം ഒക്ടോബർ ഒന്നിനുമാണ് പ്രവർത്തനമാരംഭിക്കുന്നത്. കണ്ണൂർ ജില്ലയിലെ സെക്യൂറ മാളിൽ ആരംഭിക്കുന്ന ക്ലാരസ് ലൈഫ് സ്റ്റൈൽ ജ്വല്ലറിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത് പ്രശസ്ത സിനിമാതാരം ഐശ്വര്യ ലക്ഷ്മിയാണ്. തിരുവനന്തപുരത്തെ ലുലു മാളിൽ ആരംഭിക്കുന്ന ഷോറൂം മേയർ ആര്യ രാജേന്ദ്രനും ഉദ്ഘാടനം ചെയ്യും.

കണ്ണൂർ തിരുവനന്തപുരം ജ്വല്ലറികളിൽ ലോകോത്തര നിലവാരമുള്ള ലൈഫ് സ്റ്റൈൽ ആഭരണങ്ങളുടെ അമൂല്യ ശേഖരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഡിസൈൻ ചെയ്ത ആഭരണങ്ങളും ക്ലാരസ് ലൈഫ് സ്റ്റൈൽ ജ്വല്ലറിയിൽ ലഭിക്കുമെന്ന് സഫ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ ടി എം എ സലാം അറിയിച്ചു. സഫ ഗ്രൂപ്പ് ഡയറക്ടർമാരായ മുഹമ്മദ് ഖലീഫ,കെടി ഹംസ, സി മുഹമ്മദ് ഇജാസ്,അബ്ദുൽ മജീദ് എന്നിവർ ഉൾപ്പെടുന്ന വാർത്താസമ്മേളനത്തിനാണ് പുതിയ സംരംഭത്തിന്റെ ഉദ്ഘാടനക്കുറിച്ച് ഉപഭോക്താക്കളെ അറിയിച്ചത്.

TAGS :

Next Story