Quantcast

കൊമേഴ്‌സ് മേഖലയിൽ ഒരു മികച്ച കരിയർ; വെബിനാര്‍ നാളെ വൈകീട്ട് 7.30 ന്

വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി CA സൂരജ് എസ് വെബിനാറിന്‍റെ ഭാഗമായിട്ടെത്തും.

MediaOne Logo

Web Desk

  • Published:

    13 May 2023 1:04 PM GMT

കൊമേഴ്‌സ് മേഖലയിൽ ഒരു മികച്ച കരിയർ; വെബിനാര്‍ നാളെ വൈകീട്ട് 7.30 ന്
X

പ്ലസ്ടു, സയന്‍സായാലും കൊമേഴ്സ് ആയാലും ഡിഗ്രി പഠനത്തിനൊപ്പം പഠിക്കാൻ സാധിക്കുന്ന രണ്ടു പ്രൊഫഷണൽ കോഴ്സുകളാണ് ചാർട്ടേഡ് അക്കൗണ്ടൻസിയും കോസ്റ്റ് അക്കൗണ്ടൻസിയും. മെഡിക്കൽ എഞ്ചിനീയറിംഗ് കോഴ്സുകളെ പോലെ തന്നെ പ്ലസ്ടുവിന് ശേഷം വിദ്യാര്‍ത്ഥികളുടെ ഒരു പ്രധാന ചോയിസ് ആയി മാറിക്കഴിഞ്ഞിരിക്കുകയാണ് ഈ കോഴ്സുകൾ. കുറഞ്ഞ ഫീസും, മികച്ച ജോലി സാധ്യതകളും, ഉയർന്ന വരുമാനവുമാണ് ആ കോഴ്സുകളുടെ പ്രത്യേക. ഒരു ബിസിനസിന്‍റെ ബ്രെയിന്‍ ആണ് ഒരു ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ് എന്ന് വേണമെങ്കില്‍ പറയാം. ലോകത്ത് ബിസിനസ് ഉള്ള കാലത്തോളം തന്നെ ഒരു ചാര്‍ട്ടേഡ് അക്കൌണ്ടന്‍റിന് ജോലിസാധ്യതയും ഉണ്ടായിരിക്കും.


പ്ലസ്ടുവിന് ശേഷം ഉന്നതപഠനസാധ്യതകൾ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുക ലക്ഷ്യംവെച്ച് IAT Professional Campus മീഡിയവണുമായി ചേര്‍ന്ന് സഹകരിച്ച് നടത്തുന്ന സൗജന്യ വെബിനാര്‍ നാളെ വൈകീട്ട് 7.30 നാണ്. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി CA സൂരജ് എസ് വെബിനാറിന്‍റെ ഭാഗമായിട്ടെത്തും.

ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം, എങ്ങനെ പഠിക്കണം, ഏത് സ്ഥാപനമാണ് മികച്ചത്, പഠിച്ചിറങ്ങിയാല്‍ ഉടനെ ജോലി ലഭിക്കുമോ തുടങ്ങി പ്ലസ് ടു, ഡിഗ്രി പഠനം കഴിഞ്ഞിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഉന്നതപഠനവുമായി ബന്ധപ്പെട്ട് ഉള്ള എല്ലാ സംശയങ്ങള്‍ക്കും മറുപടിയും വെബിനാറില്‍ ലഭിക്കും.

ചാർട്ടേഡ് അക്കൗണ്ടൻസിയിലും കോസ്റ്റ് അക്കൗണ്ടൻസിയിലും കോച്ചിംഗ് കൊടുക്കുന്ന, റെസിഡെന്‍ഷ്യല്‍ സൌകര്യമുള്ള ക്യാമ്പസ്‌ ആണ് 17 വർഷമായി കൊല്ലം കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന IAT Professional Campus.

TAGS :

Next Story