Quantcast

ബഫർ സോണുകൾക്കിടയിലെ കുക്കികൾ; മണിപ്പൂരിൽ കലാപം അവസാനിക്കുന്നില്ല

സുരക്ഷിതമായി മണിപ്പൂരിൽ ഇന്ന് ആർക്കും ജീവിച്ചു പോകാൻ കഴിയാതായിരിക്കുന്നു. ഭരണക്കാരും, ഭരണകൂടവും ഒരു പ്രദേശത്തെ ജനങ്ങളെ എങ്ങിനെയാണ് ഭൂമിയിൽ നിന്ന് നിഷ്കാസനം ചെയ്യുക എന്നതിന്റെ ഉദാഹരണമാണ് ഇന്നത്തെ മണിപ്പൂർ നൽകുന്ന നേർ സാക്ഷ്യം

MediaOne Logo
ബഫർ സോണുകൾക്കിടയിലെ കുക്കികൾ; മണിപ്പൂരിൽ കലാപം അവസാനിക്കുന്നില്ല
X

രാജ്യത്തെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ മണിപ്പൂർ കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി സംഘർഷ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നിർത്താതെ തുടരുന്ന ഏറ്റുമുട്ടലുകളിൽ ഇതിനകം ഇല്ലാതായത് അനേകം ജീവനുകളാണ്. സുരക്ഷിതമായി മണിപ്പൂരിൽ ഇന്ന് ആർക്കും ജീവിച്ചു പോകാൻ കഴിയാതായിരിക്കുന്നു. ഭരണക്കാരും, ഭരണകൂടവും ഒരു പ്രദേശത്തെ ജനങ്ങളെ എങ്ങിനെയാണ് ഭൂമിയിൽ നിന്ന് നിഷ്കാസനം ചെയ്യുക എന്നതിന്റെ ഉദാഹരണമാണ് ഇന്നത്തെ മണിപ്പൂർ നൽകുന്ന നേർ സാക്ഷ്യം. 2023 മെയ് 3 മുതൽ 2026 ഏപ്രിൽ 10 വരെ മെയ്തികളും കുക്കികളുമാണ് പരസ്പരം ഏറ്റുമുട്ടിയിരുന്നതെങ്കിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി കുക്കികളും , നാഗാ വിഭാഗക്കാരും തമ്മിൽ രൂക്ഷമായ സംഘർഷങ്ങളാണ് നടക്കുന്നത്. ഇതിനകം നിരവധി പേരാണ് ഏറ്റുമുട്ടലുകളിലൂടെ കൊല്ലപ്പെട്ടത്. മെയ്തി , കുക്കി, നാഗാ വിഭാഗക്കാരുടെ സാംസ്കാരിക പൈതൃകം കൊണ്ട് പ്രശസ്തിയാർജിച്ചിരുന്ന മണിപ്പൂർ ഇന്ന് ഇവർ തമ്മിലുള്ള കൂട്ട ഏറ്റുമുട്ടലുകൾ കൊണ്ട് പരസ്പരം കാണാൻ പോലും പറ്റാത്ത നിലയിൽ ബഫർ സോണുകൾക്കിടയിൽപ്പെട്ട് ഭയത്തോടെ ജീവിക്കുകയാണ്.

2023 മെയ് 3 നാണ് മെയ്തി , കുക്കി വിഭാഗക്കാർ തമ്മിലുള്ള സംഘർഷങ്ങൾ മണിപ്പൂരിൽ ആരംഭിക്കുന്നത്. ജന സംഖ്യയിൽ ഭൂരിപക്ഷം വരുന്ന മെയ്തി വിഭാഗക്കാർക്ക് സംവരണം നടപ്പാക്കാമെന്ന മണിപ്പൂര്‍ ഹൈക്കോടതിയുടെ വിധിയായിരുന്നു കലാപങ്ങൾക്ക് തുടക്കമിട്ടത്. ഗോത്രവിഭാഗക്കാരായ കുക്കികൾക്കുണ്ടായിരുന്ന സംവരണം മെയ്തി വിഭാഗക്കാർക്കും കൂടി പതിച്ചു നൽകുമ്പോൾ തങ്ങൾ സംവരണത്തിൽ നിന്നും പുറത്താകുമെന്ന യാഥാർഥ്യത്തിൽ നിന്നാണ് കുക്കികൾ മെയ് 3 ന് കോടതി വിധിക്കെതിരെ പ്രതിഷേധ സമരവുമായി ഇറങ്ങിയത്. കുക്കി വിഭാഗക്കാരുടെ ഹൃദയ ഭൂമിയായ ചുരാചന്ദ്പൂരിൽ ആയിരങ്ങളെ അണിനിരത്തി അവർ പ്രകടനം നടത്തി. ഈ പ്രകടനത്തിൽ നുഴഞ്ഞു കയറിയ ചിലരുടെ ഇടപെടലുകൾ പിന്നീട് കലാപത്തിന് വഴി തുറന്നു. പിന്നീട് മൂന്ന് ദിവസം മണിപ്പൂർ അക്ഷരാർഥത്തിൽ കത്തി അമരുകയായിരുന്നു.

കുക്കികൾക്ക് സർവ്വവും നട്ടപ്പെട്ടത് ഏതാനും മണിക്കൂറുകൾ കൊണ്ടായിരുന്നു. അവരുടെ നൂറ് കണക്കിന് ചർച്ചുകൾ മുതൽ സ്കൂൾ , വീടുകൾ, മറ്റ് സമ്പാദ്യങ്ങൾ എല്ലാം നഷ്ടപ്പെട്ട് അവർ ജീവനും കൊണ്ട് ഓടിയത് മലഞ്ചെരുവുകളിലേക്കായിരുന്നു. സർക്കാർ കണക്കനുസരിച്ച് 260 പേർ കൊല്ലപ്പെടുകയും, 10000 പേർ പലായനം ചെയ്യുകയും 60000 ൽ അധികം പേർ ഭവന രഹിതരാവുകയും ചെയ്ത സംഭവം അടുത്ത കാലത്തൊന്നും രാജ്യം കണ്ടിട്ടില്ല. കലാപത്തിന്റെ മുറിവുണക്കാൻ പലരും പല തവണ ശ്രമിച്ചെങ്കിലും കുക്കി, മെയ്തി അന്തരം കൂടി വരികയാണുണ്ടായത്. ഇപ്പോൾ ഇവർ രണ്ട് രാജ്യങ്ങളെ പോലെ വിഭജിച്ച് കഴിയുകയാണ്. താഴ്‌വരകളിലെ ജില്ലകളിൽ മെയ്തികളും, മലമ്പ്രദേശങ്ങളിലെ ജില്ലകളിൽ കുക്കികളും. ഇവർക്ക് തമ്മിൽ അതിർത്തി രേഖകളുണ്ട്. ഇത് ലംഘിക്കാൻ ഇരു കൂട്ടർക്കും ഭയമാണ്. ആരും എവിടെ വച്ചും എത് സമയത്തും കൊല്ലപ്പെടാമെന്ന നില. ആരാണ് ഭരിക്കുന്നത്, ഏതാണ് ഭരണകൂടം, ആരാണ് അണ്ടർ ഗ്രൗണ്ട്, ആരാണ് ഓവർ ഗ്രൗണ്ട് എന്നറിയാത്ത നീല. സർക്കാറിനെപ്പോലും നിലക്കു നിർത്തുന്ന അണ്ടർ ഗ്രൗണ്ട് തീവ്രവാദം. ജനസംഖ്യയിൽ ഭൂരിപക്ഷമായ മെയ്തികൾക്കാണ് അധികാരം , സർവ്വവും നട്ടപ്പെട്ട കുക്കികൾക്ക് ധാരാളം ഭൂമികളിൽ അവകാശമുണ്ടെങ്കിലും ഒന്നും ചെയ്യാനാവാത്ത നില. അതുകൊണ്ടു തന്നെ അവർ സ്വയം ഭരണമാണ് ആവശ്യപ്പെടുന്നത്. ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അവരിപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കുന്നു.

മെയ്തി, കുക്കി സംഘർഷങ്ങൾ തുടർന്നു വരുന്നതിനിടയിലാണ് പെട്ടെന്ന് നാഗാ, കുക്കി ഏറ്റുമുട്ടലുകൾ സംഭവിക്കുന്നത്. 2026 ഏപ്രിൽ 10 ന് മൂന്ന് കുക്കി കൃസ്ത്യൻ പുരോഹിതരെ നാഗാ വിഭാഗക്കാർ വെടിവച്ചു കൊലപ്പെടുത്തിയതിനെ തുടർന്നാണ് സംഘർഷങ്ങൾ തുടങ്ങുന്നത്. അടിയും തിരിച്ചടിയുമായി നിരവധി ഗ്രാമങ്ങളാണ് ഇതിനിടയിൽ അഗ്നിക്കിരയായത്. കുക്കികൾ ഒരു സ്ത്രീയും, കുട്ടിയും ഉൾപെടെ മൂന്ന് പേരെ ബോംബേറിലൂടെ കൊല ചെയ്തത് നാഗാ വിഭാഗക്കാരിൽ വൻ പ്രതിഷേധമാണുണ്ടാക്കിയത്. ഇതേ തുടർന്ന് ദിവസങ്ങളോളം സംഘർഷങ്ങളുണ്ടായി. കഴിഞ്ഞ മെയ് 13 ന് കുക്കികളും, നാഗകളും നിരവധി പേരെ പരസ്പരം തട്ടിക്കൊണ്ടുപോയി. ദിവസങ്ങൾക്കു ശേഷം നാഗകൾ തട്ടിക്കൊണ്ടുപോയവരെ വിട്ടയച്ചു . എന്നാൽ കുക്കികൾ തട്ടിക്കൊണ്ടുപോയ 6 പേർ ഒഴികെയുള്ളവരെ മാത്രമെ കുക്കികൾ വിട്ടയച്ചുള്ളൂ. പിന്നീട് ജൂൺ 10 ന് കുക്കികൾ തട്ടിക്കൊണ്ടുപോയ 6 നാഗാ യുവാക്കളുടെ മൃതദേഹം വെടിയേറ്റ് വികൃതമാക്കിയ നിലയിൽ കുക്കി ഗ്രാമത്തിനടുത്തുനിന്നും സൈന്യം കണ്ടെത്തി. ഇതോടെ കുക്കികൾ ഒറ്റപ്പെട്ടു. വൻ പ്രതിക്ഷേധമാണ് നാഗാ മേഖലകളിൽ കുക്കികൾക്കെതിരെ ഉണ്ടായത്. നിരവധി ഗ്രാമങ്ങൾ കത്തിയെരിയുകയും കുക്കികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. ഇപ്പോഴും തുടരുന്ന ഉപരോധം യഥാർഥത്തിൽ കുക്കളെ പട്ടിണിയിലാക്കി കഴിഞ്ഞു. കുക്കി മേഖലകളിലേക്ക് ആവശ്യവസ്തുക്കൾ എത്തുന്നത് നാഗാ മേഖലകൾ കുന്നാണ്.

ഇതുവഴി കടന്നുപോകുന്ന ദേശീയപാത കഴിഞ്ഞ ഒരു മാസമായി അടഞ്ഞുകിടക്കുകയാണ്. നൂറ് കണക്കിന് ട്രക്കുകളാണ് ലോഡുമായി ഇ വിടെ കുടുങ്ങിക്കിടക്കുന്നത്. ഈ ഉപരോധത്തിൽ ഉള്ളു പൊള്ളിക്കഴിയുകയാണ് ലക്ഷക്കണക്കിന് കുക്കികൾ. ഒരു വശത്ത് മെയ്തികളും, മറുവശത്ത് നാഗ ളും അതിർത്തി വരച്ചതോടെ ഇതിനിടയിൽപ്പെട്ട് അലയുകയാണിവർ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നേരിട്ട് നാഗാ ഗോത്ര സംഘടനാ നേതൃത്വവുമായി സംസാരിച്ചിട്ടും ഉപരോധത്തിൽ നിന്ന് പിന്മാറാൻ നാഗകൾ തയ്യാറായില്ല. ഉപരോധത്തിൽ കൂടുങ്ങിയ കുക്കികളുടെ അവസ്ഥയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഇപ്പോൾ മെയ്തികളാണ്. ഭരണം നിയന്ത്രിക്കുന്നത് അവർ ആയതു കൊണ്ട് കുക്കി സോമി വിഭാഗക്കാരെ പരമാവധി ഉപദ്രവിക്കാൻ തന്നെയാണ് അവരുടെ നീക്കം.

സ്വതന്ത്ര സഞ്ചാരം അന്യമായ മണിപ്പൂരിൽ ബഫർ സോണുകൾ കടന്ന് യാത്ര ചെയ്യണമെങ്കിൽ നേപ്പാളികളെയോ , മുസ്‍ലിം പംഗൽ വിഭാഗക്കാരെയോ ആശ്രയിക്കണം. മെയ്തിക്കും, നാഗക്കും, കുക്കിക്കും ഇവിടെ വിശ്വാസം മുസ്‍ലിം പംഗലുകളെ മാത്രമാണ്. ജനസംഖ്യയിൽ എട്ട് ശതമാനം വരുന്ന മുസ്ലിം പംഗൽ വിഭാഗത്തിലെ വാഹനങ്ങളിൽ മാത്രമെ മണിപ്പൂരിൽ സുരക്ഷിത യാത്ര നടക്കൂ. മണിപ്പൂരിലെ പ്രശ്ന പരിഹാരത്തിന് ഇതിയെങ്കിലും കേന്ദ്ര , സംസ്ഥാന, സർക്കാറുകൾക്ക് പുറമെ മനുഷ്യാവകാശ പ്രവർത്തകരും ഇനിയും ഒരിക്കൽ കൂടി രംഗത്തിറങ്ങിയില്ലെങ്കിൽ മരിച്ചു വീഴുന്ന നിരപരാധികളായ മണിപ്പൂരികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടേയിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

TAGS :

Next Story