Quantcast

കൂറുമാറിയ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഏകദേശം ഇത്രത്തോളം വരും !

അവകാശ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആണ് കൂറുമാറിയ എം.എല്‍.എമാരുടെ കണക്ക് പുറത്ത് വിട്ടത്

MediaOne Logo

  • Published:

    11 March 2021 6:59 PM IST

കൂറുമാറിയ കോണ്‍ഗ്രസ്  എം.എല്‍.എമാര്‍ ഏകദേശം ഇത്രത്തോളം വരും !
X

വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് വലിയ തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് നേതാക്കളുടെ പാര്‍ട്ടി മാറ്റവും. അണികള്‍ പാര്‍ട്ടി മാറിപ്പോകുന്നതിനേക്കാള്‍ വലിയ അനുരണനങ്ങള്‍ ഉണ്ടാകും, മുതിര്‍ന്ന നേതാക്കളോ സിറ്റിങ് എം.എല്‍.എമാരോ പാര്‍ട്ടി മാറുമ്പോള്‍. കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് പാര്‍ട്ടിക്ക് തീരാ തലവേദനയാവുന്നതിനിടെ, പാര്‍ട്ടി വിട്ടവരുടെ കണക്കുമായി എത്തിയിരിക്കുകയാണ് അവകാശ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍).

എ.ഡി.ആര്‍ പുറത്ത് വിട്ട വിവരങ്ങള്‍ പ്രകാരം 2016 മുതല്‍ 2020 വരെ 170 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് വിവിധ പാര്‍ട്ടികളിലേക്ക് കൂടുമാറ്റം നടത്തിയത്. പതിനെട്ട് ബി.ജെ.പി എം.എല്‍.എമാരും ഇക്കാലയളവില്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് പാര്‍ട്ടി വിട്ടിട്ടുണ്ട്.

2016 - 2020 കാലയളവില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നായി കൂറു മാറിയ 405 എം.എല്‍.എമാരില്‍ 182 പേരും ബി.ജെ.പിയിലേക്കാണ് പോയത്. 38 പേര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയപ്പോള്‍, 25 പേര്‍ തെലങ്കാന രാഷ്ട്ര സിമിതിയിലേക്ക് (ടി.ആര്‍.എസ്) പോയി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ അഞ്ച് ലോക് സഭ എം.പിമാര്‍ ബി.ജെ.പി വിട്ടപ്പോള്‍, ഏഴ് കോണ്‍ഗ്രസ് രാജ്യസഭാ എം.പിമാര്‍ കോണ്‍ഗ്രസ് വിട്ടു.

എം.എല്‍.എമാര്‍ കൂറുമാറിയത് വഴി സര്‍ക്കാര്‍ താഴെ വീണ സംസ്ഥാനങ്ങളായിരുന്നു മധ്യപ്രദേശ്, മണിപ്പൂര്‍, ഗോവ, അരുണാചല്‍ പ്രദേശ്, കര്‍ണാടക എന്നിവ.

TAGS :

Next Story