Quantcast

“ഇതുവരെ കാണാത്തൊരു പോലീസായിരിക്കും ഉണ്ടയില്‍ മമ്മൂട്ടി”: ചിത്രം ഒരു മുഴുനീള ആക്ഷന്‍ കോമഡിയെന്ന് നിര്‍മ്മാതാവ്

മമ്മൂട്ടി ഇതുവരെ അവതരിപ്പിച്ച പോലീസ് വേഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ വേഷമായിരിക്കും ഉണ്ടയിലെന്ന് നിര്‍മ്മാതാവ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    25 Sep 2018 4:46 PM GMT

“ഇതുവരെ കാണാത്തൊരു പോലീസായിരിക്കും ഉണ്ടയില്‍ മമ്മൂട്ടി”: ചിത്രം ഒരു മുഴുനീള ആക്ഷന്‍ കോമഡിയെന്ന് നിര്‍മ്മാതാവ്
X

ചിത്രീകരണം തുടങ്ങാനിരിക്കുന്ന മമ്മൂട്ടിയുടെ ഉണ്ട എന്ന സിനിമ ഒരു മുഴുനീളന്‍ ആക്ഷന്‍ കോമഡി എന്‍റര്‍ട്ടെയ്നര്‍ ആയിരിക്കുമെന്ന് നിര്‍മ്മാതാക്കളിലൊരാളായ കൃഷ്ണന്‍ സേതുകുമാര്‍. ഖാലിദ് റഹ്മാന്‍ നേരത്തെ സംവിധാനം ചെയ്ത ചിത്രത്തില്‍ നിന്ന് വളരെ വ്യത്യസ്തമായ ലുക്കിലും ടോണിലുമാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നതെന്നും കൃഷ്ണന്‍ പറയുന്നു.

ये भी पà¥�ें- പോലീസ് ഗെറ്റപ്പിൽ വീണ്ടും മമ്മുട്ടി; ഖാലിദ് റഹ്‌മാന്റെ ‘ഉണ്ട’ വരുന്നു 

മമ്മൂട്ടി ഇതുവരെ അവതരിപ്പിച്ച പോലീസ് വേഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ വേഷമായിരിക്കും ഉണ്ടയിലെന്ന് നിര്‍മ്മാതാവ് പറഞ്ഞു.

ഒക്ടോബറില്‍ ചത്തീസ്ഖഢിലാണ് ഉണ്ടയുടെ ചിത്രീകരണം ആരംഭിക്കുക. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നത് ഹര്‍ഷാദാണ്. സംഗീതം പ്രശാന്ത് പിള്ളയും ചായാഗ്രഹണം ഗാവെമികുമാണ്. മമ്മൂട്ടിയെക്കൂടാതെ ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

TAGS :

Next Story