Quantcast

അസമില്‍ 18 കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞു; ഇടിമിന്നലേറ്റതെന്ന് സൂചന

അന്വേഷണം വേണമെന്നും നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും മുഖ്യമ​ന്ത്രി ഹിമാന്ത ബിശ്വ ശർമ നിര്‍ദേശം നല്‍കി.

MediaOne Logo

Web Desk

  • Published:

    14 May 2021 3:46 AM GMT

അസമില്‍ 18 കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞു; ഇടിമിന്നലേറ്റതെന്ന് സൂചന
X

അസമില്‍ 18 കാട്ടാനകൾ കൂട്ടത്തോടെ ചരിഞ്ഞു. നാഗോണിലെ ബമുനി ഹിൽസിലാണ് സംഭവം. 14 ആനകളെ മലമുകളിൽ ചരിഞ്ഞ നിലയിലും നാലെണ്ണം മലയുടെ താഴെ ചരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.

പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ്​ അധികൃതരെത്തി പരിശോധന നടത്തി. ജഡം പോസ്റ്റ്​മോർട്ടം നടത്തിയാൽ മാത്രമേ വ്യക്തമായ മരണകാരണം അറിയാന്‍ സാധൂക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ഇടിമിന്നലേറ്റാണ്​ കാട്ടാനകൾ കൂട്ടത്തോടെ ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.

ഇടിമിന്നലേറ്റ്​ ആനകൾ ചരിയാറുണ്ടെങ്കിലും കൂട്ടത്തോടെ ഇത്രയും ആനകൾ ചരിയുന്നത്​ ആദ്യമായാണെന്ന്​ വനം വകുപ്പ്​ അധികൃതർ പറഞ്ഞു. അതേസമയം, സംഭവത്തില്‍ അന്വേഷണം വേണമെന്നും നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും അസം മുഖ്യമ​ന്ത്രി ഹിമാന്ത ബിശ്വ ശർമ നിർദേശം നൽകി.

TAGS :

Next Story