Quantcast

മഹാശ്വേതാ ദേവിക്ക് വിട

MediaOne Logo

Sithara

  • Published:

    31 Aug 2016 12:02 PM IST

മഹാശ്വേതാ ദേവിക്ക് വിട
X

മഹാശ്വേതാ ദേവിക്ക് വിട

പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവും സാമൂഹ്യ പ്രവർത്തകയുമായ മഹാശ്വേതാ ദേവിയുടെ മൃതദേഹം സംസ്കരിച്ചു.

പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവും സാമൂഹ്യ പ്രവർത്തകയുമായ മഹാശ്വേതാ ദേവിയുടെ മൃതദേഹം സംസ്കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ കൊല്‍ക്കൊത്തയില്‍ വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്കാരം.

മഹാശ്വേതാ ദേവിയുടെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് മൂന്ന് മണിക്കാണ് കൊയ്‍രത്തല വൈദ്യുത ശ്മശാനത്തില്‍ സംസ്കരിച്ചത്. രാവിലെ 10 മണി മുതല്‍ 12.30വരെ മൃതദേഹം കൊല്‍കൊത്ത രബീന്ദ്ര സദനില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു. അതിരാവിലെ മുതല്‍ മഹാശ്വേതാ ദേവിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ബന്ധുക്കളും രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരുമടക്കം നിരവധി പേരെത്തി. മുഖ്യമന്ത്രി മമത ബാനര്‍ജിയും അന്തുമോപചാരം അര്‍പ്പിക്കാനെത്തി.

ഇന്നലെ 3.15നാണ് വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് കൊല്‍ക്കൊത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഹാശ്വേതാദേവിയുടെ മരണം സ്ഥിരീകരിച്ചത്.

TAGS :

Next Story