Quantcast

മോദി നാലു രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കാനൊരുങ്ങുന്നു

MediaOne Logo

Alwyn K Jose

  • Published:

    6 March 2017 3:45 PM GMT

മോദി നാലു രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കാനൊരുങ്ങുന്നു
X

മോദി നാലു രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കാനൊരുങ്ങുന്നു

മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, കെനിയ എന്നീ ആഫ്രിക്കന്‍ രാഷ്ട്രങ്ങളാണ് ഇത്തവണ സന്ദര്‍ശിക്കുന്നത്.

പ്രധാന മന്ത്രി നരേന്ദ്ര മോദി നാലു രാഷ്ട്രങ്ങളിലേക്ക് കൂടി സന്ദര്‍ശിക്കാനൊരുങ്ങുന്നു. മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, കെനിയ എന്നീ ആഫ്രിക്കന്‍ രാഷ്ട്രങ്ങളാണ് ഇത്തവണ സന്ദര്‍ശിക്കുന്നത്. ഈ മാസം ഏഴ് മുതല്‍ 11 വരെയാണ് സന്ദര്‍ശനം. ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള നയനതന്ത്ര ബന്ധം ഊഷ്മളമാക്കലാണ് ലക്ഷ്യമെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. പാകിസ്താനുമായുള്ള ചര്‍ച്ചകളെ ഇന്ത്യ ഒരിക്കലും മോശമാക്കിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

TAGS :

Next Story