Quantcast

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു

MediaOne Logo

admin

  • Published:

    7 April 2017 9:42 PM GMT

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു
X

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു

ദീപാവലിയോടെ ആരംഭിക്കേണ്ട തണുപ്പ് ഇത്തവണ എത്തിയത് ഡിസംബര്‍ അവസാനവാരത്തിലാണ്. സാധാരണ മഴയോടുകൂടിയാണ് കാലാവസ്ഥ തണുപ്പിലേക്ക് കടക്കാറ്. ഇത്തവണ അതുമുണ്ടായില്ല.

ഉത്തരേന്ത്യയില്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചന നല്കി കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ട്രെയിനുകളും വിമാനങ്ങും വൈകിയാണ് സര്‍വീസ് നടത്തുന്നത്. റോഡുകളില്‍ കനത്ത ഗതാഗത തടസവും അനുഭവപ്പെടുന്നുണ്ട്. തണുപ്പ് അടുത്തമാസം കൂടി സമാനമായ രീതിയില്‍ തുടരുമെന്നാണ് കാലാവസ്ഥ നീരിക്ഷകരുടെ അഭിപ്രായം.

ദീപാവലിയോടെ ആരംഭിക്കേണ്ട തണുപ്പ് ഇത്തവണ എത്തിയത് ഡിസംബര്‍ അവസാനവാരത്തിലാണ്. സാധാരണ മഴയോടുകൂടിയാണ് കാലാവസ്ഥ തണുപ്പിലേക്ക് കടക്കാറ്. ഇത്തവണ അതുമുണ്ടായില്ല. ശൈത്യകാലത്തിന് മുന്‍പുള്ള മഴയില്‍ ഉണ്ടായത് 85 ശതമാനം കുറവും. സാധാരണ ഉണ്ടാകുന്നതിനേക്കാള്‍ 5 മുതല്‍ 8 ഡിഗ്രിവരെ വ്യത്യാസമാണ് ഇത്തവണ പലയിടത്തും അനുഭവപ്പെട്ടത്. കാലാവസ്ഥ മാറ്റത്തിന് സഹായകരമാകുന്ന കാറ്റുകളുടെ ഉത്ഭവത്തിലും ഗതിയിലും വലിയമാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷികര്‍ വ്യക്തമാക്കുന്നുണ്ട്. സമൂദ്രാന്തരീക്ഷത്തിനുണ്ടാകുന്ന മാറ്റമായ എല്‍നിനോ പ്രതിഭാസത്തിലും ഭയാനകമായ രീതിയില് മാറ്റമുണ്ടായിട്ടുണ്ട്. ഇക്കാരണങ്ങള്‍കൊണ്ട് തന്നെ അടുത്തമാസവും സമാനമായ തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

TAGS :

Next Story