Quantcast

പെണ്‍കുട്ടിയെ തടവിലാക്കിയ സാഹചര്യം വിശദീകരിക്കണമെന്ന് കാശ്മീര്‍ ഹൈക്കോടതി

MediaOne Logo

admin

  • Published:

    2 May 2017 1:41 PM GMT

കുപുവാരയിലും സമീപ പ്രദേശങ്ങളിലും മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്കുള്ള വിലക്ക് തുടരുകയാണ് കര്‍ഫ്യൂ ലംഘിച്ച് സുരക്ഷ സൈന്യത്തിനെതിരായ പ്രതിഷേധം കുപുവാരയിലും സമീപ പ്രദേശങ്ങളിലും ഇന്നും അരങ്ങേറി.

സൈനികര്‍ പീഡിപ്പിച്ചെന്നാരോപിച്ച പെണ്‍കുട്ടിയെ തടവില്‍ വെക്കാനുണ്ടായ സാഹചര്യം പോലീസ് വിശദീകരിക്കണമെന്ന് ജമ്മുകാശ്മീര്‍ ഹൈക്കോടതി. പെണ്‍കുട്ടിയെ എറ്റവും അടുത്ത ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ അമ്മ താജാ ബീഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. തന്റെ ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബന്ധുവിനെയും കസ്റ്റഡിയിലെടുത്ത പോലീസ് നടപടി ചോദ്യം ചെയ്താണ് താജാ ബീഗം കോടതിയെ സമീപിച്ചത്. കഴിഞ്ഞ 13 നാണ് പെണ്‍കുട്ടിയെയും പിതാവിനെയും ബന്ധുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം ജമ്മുകാശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം ഇന്നലെ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൂടി മരിച്ചതില്‍ പ്രതിഷേധിച്ച് നടക്കുന്ന ഹര്‍ത്താല്‍ കാശ്മീര്‍ താഴ്‌വരയില്‍ പൂര്‍ണ്ണം. കുപുവാരയിലും സമീപ പ്രദേശങ്ങളിലും മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്കുള്ള വിലക്ക് തുടരുകയാണ് കര്‍ഫ്യൂ ലംഘിച്ച് സുരക്ഷ സൈന്യത്തിനെതിരായ പ്രതിഷേധം കുപുവാരയിലും സമീപ പ്രദേശങ്ങളിലും ഇന്നും അരങ്ങേറി. ചിലയിടങ്ങളില്‍ നേരിയ സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഹാന്ദ്വാരയില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനെക്കുറിച്ചും, പെണ്‍കുട്ടിയെ ലൈംഗികമായി സൈനികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സംഘര്‍ഷ പ്രദേശമായ കുപുവാര മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇന്ന് സന്ദര്‍ശിച്ചു. അതിനിടെ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാശ്മീരിലേക്ക് കൂടുതല്‍ അര്‍ദ്ധ സൈനികരെ നിയോഗിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

TAGS :

Next Story