Quantcast

മോദി അമേരിക്കയിലെത്തി

MediaOne Logo

admin

  • Published:

    20 May 2017 2:06 AM GMT

മോദി അമേരിക്കയിലെത്തി
X

മോദി അമേരിക്കയിലെത്തി

ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി വാഷിങ്ടണിലേക്ക് തിരിച്ചത്

ആണവ സുരക്ഷാ ഉച്ചകോടിക്ക് ഇന്ന് വാഷിങ്ടണില്‍ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ സംബന്ധിക്കും.ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി വാഷിങ്ടണിലേക്ക് തിരിച്ചത്.ഭീകരതക്കെതിരെ ഐക്യത്തോടെ നിലകൊള്ളണമെന്ന് പ്രധാനമന്ത്രി ബ്രസല്‍സില്‍ ആഹ്വാനം ചെയ്തു.
ഇന്നു നാളെയുമായി നടക്കുന്ന നാലാമത് ആണവ സുരക്ഷാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ആണവോര്‍ജത്തിന്‍െറ സമാധാനപരമായ ഉപയോഗം, ആണവ ഭീകരത നേരിടല്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് ഉച്ചകോടി. അഞ്ച് കരട് കര്‍മപദ്ധതികള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. ഇന്നു വൈകീട്ട് 53 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളെ പങ്കെടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഒരുക്കുന്ന അത്താഴവിരുന്നിലും പ്രധാനമന്ത്രി സംബന്ധിക്കും. ബ്രസൽസിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് കഴിഞ്ഞ ദിവസം മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമായത്.ഭീകരതക്കെതിരെ ഐക്യത്തോടെ നിലകൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭീകരാക്രമണത്തിനിരയായ മേൽബീക്കിലെ മെട്രോ സ്റ്റേഷനും അദ്ദേഹം സന്ദർശിച്ചു. ബെൽജിയം പ്രധാനമന്ത്രി ചാൾസ് മൈക്കലും മോദിയും വിവിധ വ്യവസായ പ്രമുഖരുമായും ചര്‍ച്ച നടത്തി. വിവിധ കരാറുകളില്‍ ഒപ്പിട്ട മോദി കമ്പനികളെ ഇന്ത്യയിലേക്ക് നിക്ഷേപത്തിന് ക്ഷണിച്ചു.
ഇന്ത്യാ-യൂറോപ്പ്യൻ യൂണിയൻ സംയുക്ത ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുത്തു. മടക്കയാത്രയില്‍ ഏപ്രില്‍ രണ്ടിന് റിയാദിലത്തെുന്ന നരേന്ദ്ര മോദി, സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും. മന്‍മോഹന്‍ സിങ് 2006ല്‍ സൗദി സന്ദര്‍ശിച്ച ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സൗദിയില്‍ എത്തുന്നത്.

TAGS :

Next Story