Quantcast

ആഗ്ര ജില്ലയിലെ 9 മണ്ഡലങ്ങളിലും മത്സരം കടുക്കും

MediaOne Logo

Trainee

  • Published:

    24 May 2017 12:31 PM IST

ആഗ്ര ജില്ലയിലെ 9 മണ്ഡലങ്ങളിലും മത്സരം കടുക്കും
X

ആഗ്ര ജില്ലയിലെ 9 മണ്ഡലങ്ങളിലും മത്സരം കടുക്കും

ആഗ്ര കന്‍റോണ്‍മെന്‍റില്‍ ശ്രദ്ധേയ പോരാട്ടം

യു പിയില്‍ ആദ്യഘട്ടത്തില്‍ ശ്രദ്ധേയ മത്സരം നടക്കുന്ന സംവരണ മണ്ഡലമാണ് ആഗ്ര കന്‍റോണ്‍മെന്‍റ്. താജ്മഹലടക്കം രാജ്യത്തെ നിരവധി ചരിത്ര സ്മാരകങ്ങള്‍ നിലകൊള്ളുന്ന ഈ മണ്ഡലത്തില്‍ ഇത്തവണ സഹതാപ തരംഗം തീര്‍ത്ത് ജയിക്കാമെന്ന പ്രതീക്ഷയിലാണ് സമാജ് വാദി പാര്‍ട്ടി. ബി എസ് പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുമെന്നുറച്ച് ബി ജെ പിയും പ്രചരണം ശക്തമാക്കി കഴിഞ്ഞു.

2102ല്‍ ആഗ്രാ കന്‍റോണ്‍മെന്‍റില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നെങ്കിലും സമാജ് വാദി പാര്‍ട്ടി ഇത്തവണ പ്രതീക്ഷയിലാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് സഖ്യം മാത്രമല്ല നേരത്തെ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗവും തുണക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. മണ്ഡലത്തില്‍ രണ്ടാം തവണ ടിക്കറ്റ് ലഭിച്ചിരുന്ന ചന്ദേര്‍സന്‍ തപ്‍ലു ഒന്നരാഴ്ച മുന്‍പ് മരിച്ചതോടെ തപ്‍ലുവിന്‍റെ ഭാര്യ മമത സ്ഥാനാര്‍ഥിയാകുമെന്ന് ഏകദേശമുറപ്പായിക്കഴിഞ്ഞു.

സിറ്റിംഗ് എം എല്‍ എയായ ബി എസ് പിയുടെ ഗുത്യാരി ലാല്‍ ധുവേശിനെതിരെ നിലനില്‍ക്കുന്ന ജന വികാരം മുതലാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി സ്ഥാനാര്‍ത്ഥി ഗിരാജ്ജ് സീഹ് ധര്‍വേശ്.

ബി എസ് പിക്ക് മേല്‍ക്കൈ ഉള്ള മേഖലയായിട്ടും ലോക സഭാതെരഞ്ഞടുപ്പില്‍ ആഗ്രകാണോന്‍റോണ്‍ മെന്‍റില്‍ ബി ജെ പിക്ക് മികച്ച ജയം നേടാനായിരുന്നു. എന്നാല്‍ നിയസഭയിലേക്ക് മണ്ഡലത്തിലെ പരമ്പരാഗത മുസ്ലിം-ദളിത് വോട്ട് ബാങ്ക് തുണക്കുമെന്ന പ്രതീക്ഷയിലാണ് ബി എസ് പി.

TAGS :

Next Story