എംടിസിആറില്‍ ഇന്ത്യ അംഗം

എംടിസിആറില്‍ ഇന്ത്യ അംഗം
ഈ ഗ്രൂപ്പില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തെ ഇറ്റലി നേരത്തെ എതിര്‍ത്തിരുന്നെങ്കിലും കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരെ വിട്ട് കൊടുക്കാന്‍ ഇന്ത്യ വഴങ്ങിയതോടെ അനുകൂല നിലപാടെടുക്കുകയായിരുന്നു.
മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പായ എം.ടി.സി.ആറില്‍ ഇന്ത്യ അംഗമായി. ഡല്‍ഹിയില്‍ ഫ്രാന്‍സ് എംബസിയില്‍ നടന്ന ചടങ്ങില്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ എം.ടി.സി.ആര്‍ അംഗത്വരേഖ ഏറ്റുവാങ്ങി. ഈ ഗ്രൂപ്പില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തെ ഇറ്റലി നേരത്തെ എതിര്‍ത്തിരുന്നെങ്കിലും കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരെ വിട്ട് കൊടുക്കാന്‍ ഇന്ത്യ വഴങ്ങിയതോടെ അനുകൂല നിലപാടെടുക്കുകയായിരുന്നു.
മിസൈലുകളുടെ നിര്‍വ്യാപനം, റോക്കറ്റ് വികസനം, ഉഗ്ര സംഹാരശേഷിയുള്ള ആയുധങ്ങള്‍ എന്നീ വിഷയങ്ങളില്‍ നിയന്ത്രണവും ഉദാരവല്‍ക്കരണവും കൊണ്ടു വരുന്നത് സംബന്ധിച്ച് തീരുമെടുക്കുന്ന സംഘമാണ് എം.ടി.സി.ആര്‍. 2008 ല്‍ ഇന്ത്യ- അമേരിക്ക ആണവ കരാര്‍ ഒപ്പിട്ടതു മുതലാണ് എം.ടി.സി.ആറില്‍ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമം ആരംഭിക്കുന്നത്. ആണവ ബാധ്യതാ നിയമത്തിന് സന്നദ്ധത അറിയിച്ചതോടെ വിഷയത്തില്‍ അമേരിക്കയുടെ പിന്തുണ ഉറപ്പാക്കാനായി. 34 അംഗ എം.ടി.സി.ആര്‍. ഗ്രൂപ്പിലെ അംഗത്വത്തിന് കഴിഞ്ഞവര്‍ഷം ജൂണിലും ഒക്ടോബറിലും ഇന്ത്യ ശ്രമിച്ചെങ്കിലും കടല്‍ക്കൊലക്കേസ് വിഷയത്തെ ചൊല്ലി ഇറ്റലി എതിര്‍പ്പറിയിച്ചു.
പിന്നീട് ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കിയതിലൂടെ ഇറ്റലിയുടെ നിലപാട് ഇന്ത്യക്ക് അനുകൂലമാവുകയായിരുന്നു. ഈ ഗ്രൂപ്പില്‍ അംഗമാകുന്നതോടെ ഇന്ത്യക്ക് എളുപ്പത്തില്‍ നൂതന മിസൈല്‍ സാങ്കേതിക വിദ്യകള്‍ വാങ്ങാനും സംയുക്തമായി വികസിപ്പിച്ചെടുക്കാനും സാധിക്കും. അതേസമയം, ചൈനക്ക് ഇതുവരെ ഈ ഗ്രൂപ്പില്‍ അംഗത്വം ലഭിച്ചിട്ടില്ല. ഇതോടെ ആണവാ ദാതാക്കളുടെ ഗ്രൂപ്പായ എന്‍.എസ്.ജി യിലും മിസൈല്‍ സാങ്കേതികവിദ്യാ കയറ്റുമതിസംഘങ്ങളായ ആസ്ത്രേലിയ ഗ്രൂപ്പ്, വാസനര്‍ അറേഞ്ച്മെന്റെ എന്നിവയിലും അംഗത്വം നേടാനുള്ള ഇന്ത്യയുടെ പ്രതീക്ഷ ഏറുകയാണ്.
Adjust Story Font
16

