Quantcast

അരുണ്‍ ജെയ്റ്റ്‌ലിയും അമിത് ഷായും ജയലളിതയെ സന്ദര്‍ശിക്കും

MediaOne Logo

Jaisy

  • Published:

    2 Jun 2017 12:28 PM IST

അരുണ്‍ ജെയ്റ്റ്‌ലിയും അമിത് ഷായും ജയലളിതയെ സന്ദര്‍ശിക്കും
X

അരുണ്‍ ജെയ്റ്റ്‌ലിയും അമിത് ഷായും ജയലളിതയെ സന്ദര്‍ശിക്കും

ഇന്ന് വൈകുന്നേരം 5 മണിയോടെ ഇരുവരും ആശുപത്രിയില്‍ എത്തും

കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രി സന്ദര്‍ശിക്കും. ഇന്ന് വൈകുന്നേരം 5 മണിയോടെ ഇരുവരും ആശുപത്രിയില്‍ എത്തും. കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തമിഴ്‌നാട്, കേരള ഗവര്‍ണര്‍മാര്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി എന്നിവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ആശുപത്രിവാസം 20 ദിവസം പിന്നിടുമ്പോഴും ജയയുടെ ആരോഗ്യനിലയെക്കുറിച്ചുളള പുരോഗതി റിപ്പോര്‍ട്ടുകളൊന്നും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിട്ടില്ല.

TAGS :

Next Story