Quantcast

ഡല്‍ഹിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ സോണിയാഗാന്ധി സന്ദര്‍ശിച്ചു

MediaOne Logo

admin

  • Published:

    9 Jun 2017 1:03 AM GMT

ഡല്‍ഹിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ സോണിയാഗാന്ധി സന്ദര്‍ശിച്ചു
X

ഡല്‍ഹിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ സോണിയാഗാന്ധി സന്ദര്‍ശിച്ചു

ക്രമസമാധാന പാലനത്തിന് നടപടികള്‍ സ്വീകരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് സന്ദര്‍ശന ശേഷം കെജ്‍രിവാള്‍ അറിയിച്ചു.

ഡല്‍ഹിയില്‍ ക്രൂരപീഡനത്തിനിരയായി എയിംസ് ആശുപത്രിയില്‍ കഴിയുന്ന 13 കാരിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും സന്ദര്‍ശിച്ചു. ക്രമസമാധാന പാലനത്തിന് നടപടികള്‍ സ്വീകരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് സന്ദര്‍ശന ശേഷം കെജ്‍രിവാള്‍ അറിയിച്ചു.

പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടു വരികയാണ്. ബദര്‍പുര്‍ ഗ്രാമത്തില്‍ നിന്നും മേയ് 17 ന് കാണാതായ ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയിലയില്‍ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. കേസില്‍ അയല്‍ക്കാരനായ കൗമാര പ്രായക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

TAGS :

Next Story