യുപി തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ മുത്തലാഖ് ചെയ്യുമെന്ന് യെച്ചൂരി

യുപി തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ മുത്തലാഖ് ചെയ്യുമെന്ന് യെച്ചൂരി
ഏക സിവില്‍കോഡിന്റെ പേരില്‍ ഒരു വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല

ബിജെപിയെ ജനങ്ങള്‍ മുത്തലാഖ് ചെയ്യുന്ന തെരഞ്ഞെടുപ്പായിരിക്കും ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഹിന്ദുത്വ ദേശീയതയല്ല ഇന്ത്യക്ക് വേണ്ടത്. ഏക സിവില്‍കോഡിന്റെ പേരില്‍ ഒരു വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാതെ മോദി സര്‍ക്കാര്‍ സൈനികരെ വഞ്ചിച്ചെന്നും യെച്ചൂരി പറഞ്ഞു.
ഒക്ടോബര്‍ വിപ്ലവത്തിന്റെ ശതവാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തിരുവനന്തപുരത്ത് സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. പരിപാടിയോടനുബന്ധിച്ച് ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത റെഡ് വളണ്ടിയര്‍ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍ തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു.
Adjust Story Font
16

