Quantcast

കനയ്യയെ കൊല്ലുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചയാളുടെ ബാങ്ക് അക്കൌണ്ടിലുള്ളത് 150 രൂപ

MediaOne Logo

admin

  • Published:

    6 July 2017 5:54 PM IST

കനയ്യയെ കൊല്ലുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചയാളുടെ ബാങ്ക് അക്കൌണ്ടിലുള്ളത് 150 രൂപ
X

കനയ്യയെ കൊല്ലുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചയാളുടെ ബാങ്ക് അക്കൌണ്ടിലുള്ളത് 150 രൂപ

കഴിഞ്ഞദിവസമാണ് ന്യൂഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍, ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞദിവസമാണ് ന്യൂഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍, ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പൂര്‍വാഞ്ചല്‍ സേന പ്രസിഡന്റ് ആദര്‍ശ് ശര്‍മ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കനയ്യയുടെ തലക്ക് 11 ലക്ഷം രൂപ വിലയിട്ട ആദര്‍ശിന്റെ ബാങ്ക് അക്കൌണ്ടിലുള്ളത് ആകെ 150 രൂപയാണെന്നാണ് പുതിയ വാര്‍ത്ത. ഡല്‍ഹിയില്‍ വാടകമുറിയില്‍ കഴിയുന്ന ഇയാള്‍ കഴിഞ്ഞ ഏതാനും മാസമായി വാടകതുക പോലും കൊടുത്തുതീര്‍ത്തിട്ടില്ലെന്ന് പൊലീസ് പറയുന്നു. ബിഹാറിലെ ബഗുസാരായി സ്വദേശിയാണ് ആദര്‍ശ്. പ്രകോപനപരമായ പോസ്റ്റര്‍ ഇറക്കി പ്രചാരണം നടത്തിയതിന് ആദര്‍ശിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെ കനയ്യയ്ക്കുള്ള സുരക്ഷ പൊലീസ് ശക്തമാക്കിയിരുന്നു.

TAGS :

Next Story