Quantcast

പാകിസ്താന് താക്കീതുമായി കരസേനമേധാവി

MediaOne Logo

Damodaran

  • Published:

    23 July 2017 1:27 AM GMT

പാകിസ്താന് താക്കീതുമായി കരസേനമേധാവി
X

പാകിസ്താന് താക്കീതുമായി കരസേനമേധാവി

സൈന്യത്തിലെ സൌകര്യങ്ങളെക്കുറിച്ച് പരാതിയുള്ളര്‍ സോഷ്യല്‍ മീഡിയയിലൂടെ പരാതിപറയരുത്. പരാതിയുള്ള സൈനികര്‍ക്ക് എന്നെ നേരിട്ട് തന്നെ പരാതി അറിയിക്കാം.

പാകിസ്താന് താക്കീതുമായി കരസേനമേധാവി ബിപിന്‍ റാവത്ത്. പാകിസ്താന്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അവസാനിപ്പിച്ചില്ലെങ്കില്‍ മിന്നലാക്രമണം നടത്തേണ്ടി വരുമെന്ന് കരസേനാ മേധാവി പറഞ്ഞു. സൈന്യത്തിന്റെ സൌകര്യങ്ങളെക്കുറിച്ച് ജവാന്‍മാര്‍ക്കുള്ള പരാതികള്‍ പരിഹരിക്കുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു
ജമ്മുകശ്മീരിലെ പ്രശ്നങ്ങള്‍ നിയന്ത്രണവിധേയമാണ്. പാകിസ്താന്‍ നടത്തുന്ന നിഴല്‍ യുദ്ധവും ഭീകരവാദവും രാജ്യം നേരിടുന്ന പ്രധാനവെല്ലുവിളിയാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു

സൈന്യത്തിലെ സൌകര്യങ്ങളെക്കുറിച്ച് പരാതിയുള്ളര്‍ സോഷ്യല്‍ മീഡിയയിലൂടെ പരാതിപറയരുത്. പരാതിയുള്ള സൈനികര്‍ക്ക് എന്നെ നേരിട്ട് തന്നെ പരാതി അറിയിക്കാം. സൈനിക ക്യാന്പുകളിലെ പരാതിപ്പെട്ടികളും ഉപയോഗിക്കാം. പരാതിപറയുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സൈന്യത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി ജവാന്‍മാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം അറിയിച്ച പശ്ചാത്തലത്തിലാണ് കരസേനമേധാവിയുടെ പ്രതികരണം

TAGS :

Next Story