വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റം തന്നെ സുപ്രീം കോടതി

വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റം തന്നെ സുപ്രീം കോടതി
നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി.
ക്രിമിനല്‍ മാന നഷ്ടക്കേസിലെ ഐപിസി വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് സുപ്രിം കോടതി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വ്യക്തികളുടെ അന്തസ്സും, സല്‍പ്പേരും കളങ്കപ്പെടുത്താന്‍ കഴിയില്ലെന്നും, അഭിപ്രായസ്വാതന്ത്ര്യം പരമമായ അവകാശമല്ലെന്നും കോടതി പറഞ്ഞു. ക്രിമിനല്‍ മാനനഷ്ടക്കേസ് ഭരണഘടനവിരുദ്ധമാണെന്നാരോപിച്ച് സുബ്രമണ്യം സ്വാമി നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ ഉത്തരവ്.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യം സ്വാമി നേരത്തെ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജിയിലാണ്, ക്രിമിനല്‍ മാനനഷ്ടക്കേസിലെ ഐപിസി 499, 500 വകുപ്പുകളും, ക്രിമിനല്‍ നടപടിച്ചട്ടം 199 ലെ മൂന്നാം ഉപവകുപ്പും റദ്ദാക്കണമെന്നാവശ്യം സുബ്രമണ്യം സ്വാമി ഉന്നയിച്ചത്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഇതേ ആവശ്യം ഉന്നയിച്ച് ഹരജികള്‍ നല്‍കിയിരുന്നു. ഈ മൂന്ന് വകുപ്പുകളും, ഭരണഘടന പൌരന് ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന മൌലികാവകാശ ഹനിക്കുന്നു എന്ന വാദമാണ് ഹരജിക്കാര്‍ ഉന്നയിച്ചത്.
എന്നാല്‍, ഭരണഘടന നല്‍കുന്ന മൌലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യം പരമമായ അവകാശമല്ലെന്നും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ വ്യക്തികളുടെ അന്തസ്സും, സല്‍പ്പേരും കളങ്കപ്പെടുത്താന്‍ കഴിയില്ലെന്നും സുപ്രിം കോടതി പറഞ്ഞു. വ്യക്തികളുടെ അന്തസ്സ് ഉറപ്പ് നല്‍കുന്ന ഭരണഘടന മൂല്യം സംരക്ഷിക്കാന്‍ വ്യക്തികള്‍ പരസ്പര ബഹുമാനത്തോടെ ഇടപെടണമെന്നും കോടതി പറഞ്ഞു. ഇക്കാര്യങ്ങളുടെ അടിസ്ഥാത്തില്‍ ക്രിമിനല്‍ മാനനഷ്ടക്കേസിലെ ഐപിസി, സിആര്‍പിസി വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് പറഞ്ഞ് സുപ്രിം കോടതി ഹരജികള്‍ തള്ളുകയായിരുന്നു. അതേസമയം ഇത്തരം കേസുകളില്‍ സമന്‍സ് അയക്കുമ്പോള്‍ മജിസ്ട്രേറ്റ് കോടതികള്‍ അതീവ ശ്രദ്ധ പാലിക്കണമെന്നും കോടതി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
Adjust Story Font
16

