കശ്‍മീരില്‍ സേവനം മരവിപ്പിച്ച് മൊബൈല്‍ കമ്പനികള്‍
കശ്‍മീരില്‍ സേവനം മരവിപ്പിച്ച് മൊബൈല്‍ കമ്പനികള്‍
ഈദ് ദിനത്തിന് മുന്നോടിയായി ജമ്മു കശ്‍മീരില്‍ മുഴുവന്‍ മൊബൈല്‍ കമ്പനികളും സേവനം മരവിപ്പിച്ചു.
ഈദ് ദിനത്തിന് മുന്നോടിയായി ജമ്മു കശ്‍മീരില്‍ മുഴുവന്‍ മൊബൈല്‍ കമ്പനികളും സേവനം മരവിപ്പിച്ചു. ബിഎസ്എന്‍എല്ലിന്റെ പോസ്റ്റ്പെയ്ഡ് കണക്ഷനുകള്‍ ഒഴികെ മറ്റൊരു ടെലികോം കമ്പനിയുടെയും സേവനം സംസ്ഥാനത്ത് ലഭ്യമല്ല. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാലിയുടെ മരണത്തെ തുടര്‍ന്ന് താഴ്‍വരയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജുലൈ മുതല്‍ മൊബൈല്‍ ഫോണുകളിലെയും മറ്റു ഡിവൈസുകളിലേയും ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ അധികൃതര്‍ വിച്ഛേദിച്ചിരുന്നു. ഈദിനോടനുബന്ധിച്ച് മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ വ്യാപക പ്രചരണം നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങളും അധികൃതര്‍ മരവിപ്പിക്കുമെന്നാണ് സൂചന. കര്‍ഫ്യൂ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഈദ് ദിനത്തില്‍ ശ്രീനഗറിലും മറ്റു പ്രദേശങ്ങളിലും വ്യാപക അക്രമത്തിന് വിഘടനവാദികള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് രഹസ്യവിവരമുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 66 ദിവസങ്ങളായി കശ്‍മീരില്‍ സംഘര്‍ഷം പുകയുകയാണ്. ഇതുവരെ പൊലീസിന്റെയും സൈന്യത്തിന്റെയും ആക്രമണങ്ങളില്‍ 76 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ടു പൊലീസുകാരും കൊല്ലപ്പെട്ടു. പതിനായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16