Quantcast

സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

MediaOne Logo

admin

  • Published:

    12 Aug 2017 9:13 AM GMT

സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു
X

സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഡല്‍ഹി സ്വദേശി ടിന ദാബിയാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഡല്‍ഹി സ്വദേശി ടിന ദാബിയാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. അത്താര്‍ ആമിറുല്‍ ശാഫിഖാന്‍ രണ്ടാം റാങ്കും ജസ്മീത് സിങ് സന്തു മൂന്നാം റാങ്കും നേടി. മുപ്പത്തിമൂന്നാം റാങ്ക് നേടിയ ഒ ആനന്ദ് മലയാളിയാണ്.

സിവില്‍ സര്‍വീസിന്റെ നാല് വിഭാഗങ്ങളിലേക്കായി 1078 പേരുടെ റാങ്ക് ലിസ്റ്റാണ് തയാറാക്കിയിരിക്കുന്നത്. ജനറല്‍ വിഭാഗത്തില്‍ നിന്ന് 499 , ഒബിസി ‍ 314, എസ് സി 76 എസ് ടി 89 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലായി യോഗ്യത നേടിയ വിദ്യാര്‍ഥികള്‍.

TAGS :

Next Story