Quantcast

ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു

MediaOne Logo

Khasida

  • Published:

    29 Aug 2017 12:40 PM GMT

ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു
X

ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു

രാജ്യത്തിന് പ്രഗത്ഭയായ ഭരണാധികാരിയെയാണ് ജയയുടെ നിയോഗത്തിലൂടെ നഷ്ടമായതെന്ന് ലോകസഭ സ്പീക്കര്‍‌

ജയലളിതക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പാര്‍ലിമെന്‍റിന്‍റെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ജയലളിതയുടെ നിത്യശാന്തിക്കായി അംഗങ്ങള്‍ ഒരു മിനിട്ട് മൌനം ആചരിച്ചു.

രാജ്യത്തിന് പ്രഗത്ഭയായ ഭരണാധികാരിയെയാണ് ജയയുടെ നിയോഗത്തിലൂടെ നഷ്ടമായതെന്ന് ലോകസഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു.

സാമൂഹ്യ,വികസന,സാമ്പത്തിക രംഗങ്ങളില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ ജയലളിത അനിതര സാധാരണ വ്യക്തിപ്രഭാവമുള്ള ധീരയായ ഭരണാധികാരിയായിരുന്നുവെന്ന് രാജ്യസഭ ചെയര്‍മാന്‍ ഹാമിദ് അന്‍സാരി അനുസ്മരിച്ചു.

TAGS :

Next Story