Quantcast

അസാധുവായ നോട്ടുകള്‍ മാറ്റാനായില്ല; 45കാരി ആത്മാഹൂതി ചെയ്തു

MediaOne Logo

Alwyn K Jose

  • Published:

    2 Sept 2017 12:44 AM IST

അസാധുവായ നോട്ടുകള്‍ മാറ്റാനായില്ല; 45കാരി ആത്മാഹൂതി ചെയ്തു
X

അസാധുവായ നോട്ടുകള്‍ മാറ്റാനായില്ല; 45കാരി ആത്മാഹൂതി ചെയ്തു

അസാധുവാക്കിയ നോട്ടുകള്‍ മാറ്റുന്നതിനായി ദിവസങ്ങളോളും ബാങ്കുകളില്‍ കയറിയിറങ്ങി നിരാശയായ ദിവസ വേതനക്കാരി സ്വയം തീകൊളുത്തി മരിച്ചു.

അസാധുവാക്കിയ നോട്ടുകള്‍ മാറ്റുന്നതിനായി ദിവസങ്ങളോളം ബാങ്കുകളില്‍ കയറിയിറങ്ങി നിരാശയായ ദിവസ വേതനക്കാരി സ്വയം തീകൊളുത്തി മരിച്ചു. കഴിഞ്ഞദിവസമാണ് ന്യൂഡല്‍ഹിയില്‍ 45 കാരിയായ റസിയ ആത്മാഹൂതിക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ റസിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നവംബര്‍ 20 നാണ് ഇവര്‍ സ്വയം തീകൊളുത്തിയതെന്ന് റസിയയുടെ ബന്ധുക്കള്‍ പറഞ്ഞു. കൂലിവേലക്ക് പോകുന്ന റസിയ തന്റെ പക്കലുണ്ടായിരുന്ന 500 രൂപയുടെ ആറ് നോട്ടുകള്‍ മാറ്റിക്കിട്ടുന്നതിനായി പല ബാങ്കുകളുടെ വിവിധ ബ്രാഞ്ചുകളിലായി അഞ്ച് ദിവസത്തോളമാണ് കയറിയിറങ്ങിയത്. ഇതുകാരണം ഈ ദിവസങ്ങളിലൊന്നും ജോലിക്ക് പോകാനും ഇവര്‍ക്ക് കഴിഞ്ഞില്ല. ഷാജമാല്‍ മേഖലയിലാണ് റസിയയുടെ താമസം. സംഭവത്തെത്തുടര്‍ന്ന് പ്രദേശവാസികള്‍ കടുത്ത പ്രതിഷേധമാണ് അഴിച്ചുവിട്ടത്. പ്രദേശത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

TAGS :

Next Story