Quantcast

ബോളിവുഡ് സിനിമകള്‍ക്കും ഇന്ത്യന്‍ ചാനലുകള്‍ക്കും നിരോധനമേര്‍പ്പെടുത്തി പാകിസ്‍താന്‍

MediaOne Logo

Khasida

  • Published:

    3 Sept 2017 7:30 AM IST

ബോളിവുഡ് സിനിമകള്‍ക്കും ഇന്ത്യന്‍ ചാനലുകള്‍ക്കും നിരോധനമേര്‍പ്പെടുത്തി പാകിസ്‍താന്‍
X

ബോളിവുഡ് സിനിമകള്‍ക്കും ഇന്ത്യന്‍ ചാനലുകള്‍ക്കും നിരോധനമേര്‍പ്പെടുത്തി പാകിസ്‍താന്‍

ഈ മാസം പതിനഞ്ചിന് ശേഷം ഇന്ത്യന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യരുതെന്ന് പാകിസ്താന്‍

ഇന്ത്യ- പാകിസ്താന്‍ നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തില്‍ ബോളിവുഡ് സിനിമകള്‍ പാകിസ്താന്‍ നിരോധിച്ചു. പാക് നടന്‍മാര്‍ക്കരും സാങ്കേതിക വിദഗ്ദര്‍ക്കും ഇന്ത്യന്‍ മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പാകിസ്താന്‍റെ നടപടി.

ഇന്ത്യന്‍ ചാനലുകള്‍ക്കും വിലക്കുണ്ട്. ഈ മാസം പതിനഞ്ചിന് ശേഷം ഇന്ത്യന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യരുതെന്ന് പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി നിര്‍ദേശം നല്‍കി. നിരോധനം ലംഘിക്കുന്ന കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മീഡിയ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

TAGS :

Next Story