Quantcast

പഞ്ചാബില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിനാലാണ് രാജിവച്ചതെന്ന് സിദ്ദു

MediaOne Logo

admin

  • Published:

    5 Oct 2017 1:32 PM GMT

പഞ്ചാബില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിനാലാണ് രാജിവച്ചതെന്ന് സിദ്ദു
X

പഞ്ചാബില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിനാലാണ് രാജിവച്ചതെന്ന് സിദ്ദു

മോദി തരംഗം വന്നപ്പോള്‍ എല്ലാവരും മുങ്ങി അതോടൊപ്പം അവര്‍ എന്നെയും മുക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം പഞ്ചാബിനെക്കാള്‍ വലുതല്ല.....

പഞ്ചാബില്‍ നിന്നും മാറിനില്‍ക്കാന്‍ ബിജെപി നേതൃത്വം തന്നോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യസഭാംഗത്വം രാജിവച്ചതെന്ന് നവജോത് സിങ് സിദ്ദു. ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ പ്രവര്‍ത്തിക്കരുതെന്നും സംസ്ഥാനത്തു നിന്നും മാറി നില്‍ക്കണമെന്നുമാണ് എന്നോട് ആവശ്യപ്പെട്ടത്. എന്നെ സംബന്ധിച്ചിടത്തോളം പഞ്ചാബിനെക്കാള്‍ വലുതല്ല ഒരു പാര്‍ട്ടിയും - സിദ്ദു നയം വ്യക്തമാക്കി.

എഎപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സിദ്ദു വിസമ്മതിച്ചു. പഞ്ചാബിന്‍റെ താത്പര്യങ്ങള്‍ എവിടെയാണോ സംരക്ഷിക്കപ്പെടേണ്ടത് അവിടെ താനുണ്ടാകുമെന്ന് സിദ്ദു മറുപടി നല്‍കി. അമൃതസറില്‍ നിന്നുമുള്ള ലോക്സഭ എംപിയായ സിദ്ദുവിന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. അരുണ്‍ ജെയ്റ്റിലിക്കായി വഴിമാറികൊടുക്കാനായിരുന്നു പാര്‍ട്ടിയുടെ ആവശ്യം. കുരുക്ഷേത്രയില്‍ നിന്നോ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നോ ജനവിധി തേടാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിലും താന്‍ അത് നിഷേധിക്കുകയായിരുന്നുവെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു. മോദി തരംഗം വന്നപ്പോള്‍ എല്ലാവരും മുങ്ങി അതോടൊപ്പം അവര്‍ എന്നെയും മുക്കുകയായിരുന്നു.

TAGS :

Next Story