തെക്കന്‍ കശ്മീരില് കൂടുതല്‍ സൈന്യത്തെ വിന്യസിക്കും

തെക്കന്‍ കശ്മീരില് കൂടുതല്‍ സൈന്യത്തെ വിന്യസിക്കും
പ്രക്ഷോഭകരെ അടിച്ചമര്‍ത്താനല്ല, മറിച്ച് പ്രക്ഷോഭം ആളിക്കത്തിക്കുന്ന തീവ്രവാദികളെ നേരിടാനാണ് കൂടുതല്‍ സേനാവിന്യാസമെന്നാണ് വിശദീകരണം
പ്രതിഷേധം തുടരുന്ന തെക്കന്‍ കശ്മീരില് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനം. പ്രക്ഷോഭകരെ അടിച്ചമര്‍ത്താനല്ല, മറിച്ച് പ്രക്ഷോഭം ആളിക്കത്തിക്കുന്ന തീവ്രവാദികളെ നേരിടാനാണ് കൂടുതല്‍ സേനാവിന്യാസമെന്നാണ് വിശദീകരണം. കരസേനാ മേധാവി ദല്‍ബീര‍് സിങ് സുഹാഗ് ഇന്ന് കശ്മീരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
സൈന്യത്തിന്റെ പെല്ലറ്റ് ഉപയോഗം എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയ സാഹചര്യത്തില്‍ കൂടുതല്‍ സൈനിക വിന്യാസം വിവാദമാവുമെന്ന് കണ്ടാണ് തീവ്രവാദവിരുദ്ധ പോരാട്ടത്തിനെന്ന പേരില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചത്. തെക്കന്‍ കശ്മീരിലെ കുല്‍ഗാം, പുല്‍വാമ, അനന്ത്നാഗ് എന്നിവിടങ്ങളിലെ ഗ്രാമീണമേഖലകളിലെ ക്രമസമാധാന പാലനത്തില്‍ ഇപ്പോള്‍ സംസ്ഥാന ഭരണകൂടത്തിന് നിയന്ത്രണമില്ല. ഇത് മറികടക്കാന്‍ തീവ്രവാദ വിരുദ്ധ വേട്ടയുടെ പേരില്‍ പട്രോളിങ് ശക്തമാക്കി, പ്രക്ഷോഭകരെ ഭയപ്പെടുത്തി നിര്‍ത്തുകയാണ് ലക്ഷ്യം. ഇതോടൊപ്പം, കശ്മീര്‍ പൊലീസും, സിആര്‍പിഎഫും മറ്റ് അര്‍ധസൈനിക വിഭാഗങ്ങളും പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്യും.
Adjust Story Font
16

