Quantcast

രാജസ്ഥാനില്‍ പാകിസ്താന്‍ ചാരന്‍ പിടിയില്‍; സ്‍ഫോടകവസ്തു പിടിച്ചെടുത്തു

MediaOne Logo

Alwyn

  • Published:

    25 Nov 2017 12:31 PM GMT

രാജസ്ഥാനില്‍ പാകിസ്താന്‍ ചാരന്‍ പിടിയില്‍; സ്‍ഫോടകവസ്തു പിടിച്ചെടുത്തു
X

രാജസ്ഥാനില്‍ പാകിസ്താന്‍ ചാരന്‍ പിടിയില്‍; സ്‍ഫോടകവസ്തു പിടിച്ചെടുത്തു

പാകിസ്താന്‍ പാസ്പോര്‍ട്ടുമായി ചാരപ്രവൃത്തിയ്ക്കായി ഇന്ത്യയിലെത്തിയ നന്ദലാല്‍ മഹാരാജ് എന്നയാള്‍ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ പിടിയിലായി

പാകിസ്താന്‍ പാസ്പോര്‍ട്ടുമായി ചാരപ്രവൃത്തിയ്ക്കായി ഇന്ത്യയിലെത്തിയ നന്ദലാല്‍ മഹാരാജ് എന്നയാള്‍ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ പിടിയിലായി. ഇന്ത്യയില്‍ സ്ഫോടനം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് നന്ദലാല്‍ മഹാരാജ് എത്തിയതെന്ന് ഇന്റലിജന്‍സ് ഏജന്‍സി വൃത്തങ്ങള്‍ വെളിപ്പെടുത്തി. സ്ഫോടകവസ്തുവായ ആര്‍.ഡി.എക്സും ചാരപ്രവൃത്തിയുടെ വിവരങ്ങള്‍ അടങ്ങിയ ഡയറിയും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഇന്‍റലിജന്‍സ് ബ്യൂറോ, റോ, രാജസ്ഥാന്‍ ഇന്‍റലിജന്‍സ് ഏജന്‍സി എന്നിവ സംയുക്തമായി നടത്തിയ നീക്കത്തിലാണ് പാകിസ്താന്‍ പാസ്പോര്‍ട്ടുമായി ഇന്ത്യയിലെത്തിയ നന്ദലാല്‍ മഹാരാജ് ജയ്സാല്‍മീറില്‍ പിടിയിലായത്. പാകിസ്താനു വേണ്ടി ചാരപ്പണി നടത്താനാണ് ഇയാള്‍ ഇന്ത്യയില്‍ എത്തിയതെന്നും ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ സ്ഫോടനം നടത്തുന്നതിനുള്ള സഹായം നല്‍കലായിരുന്നു ലക്ഷ്യമെന്നും ഇന്‍റലിജന്‍സ് ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു.

സ്ഫോടനങ്ങള്‍ക്കായി കൊണ്ടുവന്ന 35 കിലോഗ്രാം ആര്‍.ഡി.എക്സ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായും ഇന്‍റലിജന്‍സ് ഏജന്‍സികള്‍ പറയുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ഡയറിയില്‍ ചാരപ്രവര്‍ത്തനങ്ങളുടെ വിശദ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഏജന്‍സികള്‍ അവകാശപ്പെട്ടു. പല തവണയായി നടത്തിയ ചാര പ്രവര്‍ത്തനങ്ങള്‍ക്ക് ഐ.എസ്.ഐയില്‍ നിന്ന് 10000 രൂപ മുതല്‍ 70000 രൂപ വരെ ഇയാള്‍ക്ക് ലഭിച്ചതായി ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍.

ഹിന്ദുമത വിശ്വാസിയായ നന്ദലാല്‍ മഹാരാജിന്റെ കുടുംബം പാകിസ്താനിലാണെന്നും അവിടെ വസ്ത്രവ്യാപാര ശാല നടത്തുന്നയാളാണെന്നും ഇന്റലിജന്‍സ് ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.

TAGS :

Next Story