Quantcast

ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും ജെ.എന്‍.യു പുറത്താക്കിയേക്കും

MediaOne Logo

admin

  • Published:

    8 Dec 2017 3:24 PM IST

ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും ജെ.എന്‍.യു പുറത്താക്കിയേക്കും
X

ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും ജെ.എന്‍.യു പുറത്താക്കിയേക്കും

ഫെബ്രുവരിയില്‍ ജെ.എന്‍.യു കാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

രാജ്യദ്രോഹക്കുറ്റമാരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കാമ്പസില്‍നിന്നു പുറത്താക്കിയേക്കും. രണ്ടു മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് ഇവരെ പുറത്താക്കുക. ഫെബ്രുവരിയില്‍ ജെ.എന്‍.യു കാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചു എന്നാരോപിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അതേസമയം ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനെതിരായ നടപടി പിഴ ശിക്ഷയിലൊതുക്കാനും യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ശിപാര്‍ശ ചെയ്തു. 10000 രൂപ കനയ്യക്കു പിഴ ചുമത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യദ്രോഹക്കുറ്റമാരോപിച്ച അറസ്റ്റ് ചെയ്ത ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയും കനയ്യ കുമാറും ഡല്‍ഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ജയില്‍മോചിതരായത്.

TAGS :

Next Story