Quantcast

ഗാംഗുലിക്ക് വധ ഭീഷണി

MediaOne Logo

Damodaran

  • Published:

    26 Jan 2018 6:15 AM GMT

ഗാംഗുലിക്ക് വധ ഭീഷണി
X

ഗാംഗുലിക്ക് വധ ഭീഷണി

മിഡ്നാപൂര്‍ സന്ദര്‍ശിക്കുന്നത് വിലക്കികൊണ്ടാണ് ഭീഷണിയെന്നാണ് സൂചന. ശനിയാഴ്ചയാണ് തപാലിലാണ് ഗാംഗുലിയുടെ മാതാവിനുളള കത്തിന്‍റെ രൂപത്തില്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൌരവ് ഗാംഗുലിക്ക് വധ ഭീഷണി. കത്തിലൂടെയാണ് തനിക്ക് അജ്ഞാത ഭീഷണി ലഭിച്ചതെന്നും പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ അധ്യക്ഷന്‍ കൂടിയായ ഗാംഗുലി വ്യക്തമാക്കി. വിദ്യാസാഗര്‍ സര്‍വ്വകലാശാല സംഘടിപ്പിക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനായി ഈ മാസം 19ന് മിഡ്നാപൂര്‍ ജില്ല സന്ദര്‍ശിക്കാന്‍ ഗാംഗുലി പദ്ധതിയിട്ടിരുന്നു. മിഡ്നാപൂര്‍ സന്ദര്‍ശിക്കുന്നത് വിലക്കികൊണ്ടാണ് ഭീഷണിയെന്നാണ് സൂചന. ശനിയാഴ്ചയാണ് തപാലിലാണ് ഗാംഗുലിയുടെ മാതാവിനുളള കത്തിന്‍റെ രൂപത്തില്‍ ഭീഷണിയെത്തിയത്.

എന്നാല്‍ ഭീഷണി കത്തിനെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന് മിഡ്നാപൂര്‍ എസ്പി ഭാരതി ഘോഷ് അറിയിച്ചു.

TAGS :

Next Story