Quantcast

ധോണി പാട്ടുകാരനായപ്പോള്‍

MediaOne Logo

admin

  • Published:

    27 Feb 2018 3:11 PM GMT

ധോണി പാട്ടുകാരനായപ്പോള്‍
X

ധോണി പാട്ടുകാരനായപ്പോള്‍

ഒരു സ്വകാര്യ ചടങ്ങിനെത്തിയ മഹി  തിളങ്ങിയത് പാട്ടുകാരന്‍റെ റോളിലാണ്. ബിഗ് ബി തകര്‍ത്തഭിനയിച്ച കഭി കഭി എന്ന സിനിമയിലെ .....

ഇന്ത്യന്‍ ഏകദിന നായകന്‍ ധോണി കളത്തില്‍ ശാന്തതയുടെ പ്രതിരൂപമാണ്. കളത്തിനു പുറത്ത് വീണു കിട്ടുന്ന അപൂര്‍വ്വം അവസരങ്ങള്‍ ആസ്വദിക്കുന്നതില്‍ ധോണി ഒരിക്കലും വീഴ്ച വരുത്താറില്ല. മുംബൈയില്‍ വിരാട് കൊഹ്‍ലി സംഘടിപ്പിച്ച ഒരു സ്വകാര്യ ചടങ്ങിനെത്തിയ മഹി തിളങ്ങിയത് പാട്ടുകാരന്‍റെ റോളിലാണ്. ബിഗ് ബി തകര്‍ത്തഭിനയിച്ച കഭി കഭി എന്ന സിനിമയിലെ 'മേം പാല്‍ ദോ പാല്‍ കാ...' എന്ന ഗാനമാണ് ധോണി പാടിയത്. കൊഹ്‍ലി. ഹാര്‍ദിക് പാണ്ഡ്യ, യുവരാജ് സിങ് എന്നിവരും നായകന്‍റെ പാട്ടിന് ആസ്വാദകരായി.

TAGS :

Next Story