തമിഴ്‍നാട് ചീഫ് സെക്രട്ടറിയുടെ വസതിയിൽനിന്ന് കള്ളപ്പണവും സ്വർണവും പിടിച്ചെടുത്തു

തമിഴ്‍നാട് ചീഫ് സെക്രട്ടറിയുടെ വസതിയിൽനിന്ന് കള്ളപ്പണവും സ്വർണവും പിടിച്ചെടുത്തു
കള്ളപ്പണക്കേസില്‍ പിടിയിലായ വ്യവസായിയും തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് അംഗവുമായിരുന്ന ശേഖര്‍ റെഡ്ഡിയുമായി റാവുവിന് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് റാവുവിന്റെ വസതിയിലും ഓഫീസിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്
തമിഴ്‍നാട് ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിന്റെയും മകന്റെയും ബന്ധുക്കളുടെയും വസതിയിലും മറ്റു സ്ഥലങ്ങളിലും ആദായനികുതി വകുപ്പു നടത്തിയ റെയ്ഡിൽ 30 ലക്ഷം രൂപയും അഞ്ചു കിലോ സ്വർണവും പിടിച്ചെടുത്തു.
റെയ്‍ഡ് നടത്തുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് അർധ സൈനിക വിഭാഗത്തിന്റെ സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ 5.30 ഓടെ അണ്ണാ നഗറിലുള്ള ചീഫ് സെക്രട്ടറിയുടെ വസതിയിലാണ് റെയ്ഡ് ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് 2.30ന് തമിഴ്നാട് സെക്രട്ടേറിയറ്റിലുള്ള ചീഫ് സെക്രട്ടറിയുടെ ഓഫിസിലും റെയ്ഡ് നടത്തി. ചീഫ് സെക്രട്ടറിയുടെ മകൻ, സംശയത്തിന്റെ നിഴലിലുള്ള ചില ബന്ധുക്കൾ, ഇയാളുമായി ബന്ധമുള്ളവർ എന്നിവരുടെ വീടുകളും ഓഫിസുകളും പരിശോധിക്കുന്നുണ്ട്.
കള്ളപ്പണക്കേസില്‍ പിടിയിലായ വ്യവസായിയും തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് അംഗവുമായിരുന്ന ശേഖര്‍ റെഡ്ഡിയുമായി റാവുവിന് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് റാവുവിന്റെ വസതിയിലും ഓഫീസിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പുലര്‍ച്ചെ 5.30ന് റാവുവിന്റെ വസതിയിലും ഉച്ചയ്ക്കു ശേഷം സെക്രട്ടേറിയറ്റിലെ ഓഫീസിലും പരിശോധന നടന്നു. സി.ആര്‍.പി.എഫ് കാവലിലായിരുന്നു ചീഫ് സെക്രട്ടറിയുടെ വീട് പരിശോധിച്ചത്.
Adjust Story Font
16

