Quantcast

ദീപികയുടെ മൂക്ക് ചെത്തിക്കളയുമെന്ന് കര്‍ണിസേനയുടെ ഭീഷണി

MediaOne Logo

Sithara

  • Published:

    13 March 2018 3:51 AM IST

ദീപികയുടെ മൂക്ക് ചെത്തിക്കളയുമെന്ന് കര്‍ണിസേനയുടെ ഭീഷണി
X

ദീപികയുടെ മൂക്ക് ചെത്തിക്കളയുമെന്ന് കര്‍ണിസേനയുടെ ഭീഷണി

സിനിമ റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിന് ഭാരതബന്ദിനും കര്‍ണിസേന ആഹ്വാനം ചെയ്തിട്ടുണ്ട്.

പത്മാവതിയായി അഭിനയിച്ച ദീപിക പദുക്കോണിന്‍റെ മൂക്ക് ചെത്തിക്കളയുമെന്ന് രജപുത്ര സംഘടനയായ കര്‍ണിസേനയുടെ ഭീഷണി. സിനിമ റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിന് ഭാരതബന്ദിനും കര്‍ണിസേന ആഹ്വാനം ചെയ്തിട്ടുണ്ട്. രാജസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കര്‍ണിസേന.

രജപുത്രര്‍ സ്ത്രീകള്‍ക്കെതിരെ കൈ ഉയര്‍ത്താറില്ല. പക്ഷേ ലക്ഷ്മണന്‍ ശൂര്‍പണഖയോട് ചെയ്തതെന്തോ അത് ആവശ്യം വന്നാല്‍ ദീപികയോടും ചെയ്യും. തങ്ങളുടെ പൂര്‍വികര്‍ രക്തം കൊണ്ടെഴുതിയ ചരിത്രത്തെ മോശമായി ചിത്രീകരിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സംഘടന വ്യക്തമാക്കി.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതി ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നാണ് രജപുത്ര സംഘടനയുടെ പരാതി. സിനിമയുടെ ചിത്രീകരണ കാലം തൊട്ട് തുടങ്ങിയ അക്രമവും ഭീഷണിയും ഇപ്പോഴും തുടരുകയാണ്. ചിത്രത്തിന്‍റെ സെറ്റ് തല്ലിത്തകര്‍ത്തും ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയറ്റര്‍ ആക്രമിച്ചും ചിത്രത്തിന്‍റെ പോസ്റ്ററുകളും മറ്റും നശിപ്പിച്ചും അക്രമം തുടരുകയാണ്. ഗുജറാത്തിലാകട്ടെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സിനിമയുടെ റിലീസ് തടയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

TAGS :

Next Story