Quantcast

അരുന്ധതി റോയിയുടെ പുതിയ നോവല്‍ ജൂണ്‍ 6ന് വായനക്കാരുടെ കൈകളില്‍

MediaOne Logo

Ubaid

  • Published:

    17 March 2018 4:02 PM GMT

അരുന്ധതി റോയിയുടെ പുതിയ നോവല്‍ ജൂണ്‍ 6ന് വായനക്കാരുടെ കൈകളില്‍
X

അരുന്ധതി റോയിയുടെ പുതിയ നോവല്‍ ജൂണ്‍ 6ന് വായനക്കാരുടെ കൈകളില്‍

ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് എന്ന നോവല്‍ പെന്‍ഗ്വിന്‍ ഇന്ത്യയാണ് പ്രസിദ്ധീകരിക്കുന്നത്

പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയ് 20 വര്‍ഷത്തിന് ശേഷം എഴുതിയ പുതിയ നോവല്‍ ജൂണ്‍ 6ന് വായനക്കാരുടെ കൈകളില്‍ എത്തും. ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് എന്ന നോവല്‍ പെന്‍ഗ്വിന്‍ ഇന്ത്യയാണ് പ്രസിദ്ധീകരിക്കുന്നത്. ബുക്കര്‍ സമ്മാനം നേടിയ ഗോഡ് ഓഫ് സ്‌മോള്‍ തിംങ്‌സിന് ശേഷം അരുന്ധതി എഴുതുന്ന രണ്ടാമത്തെ നോവലാണിത്. അരുന്ധതി പുസ്തകവും പിടിച്ചിരിക്കുന്ന ചിത്രം പെന്‍ഗ്വിന്‍ ഇന്ത്യ എഡിറ്റര്‍ ഇന്‍ ചീഫ് മെരു ഗോഖലെ ട്വീറ്റ് ചെയ്തു.

പഴയ ഡല്‍ഹിയില്‍ നിന്നും പുതിയ വികസിത നഗരത്തിലേക്കുള്ള ഒരു ദീര്‍ഘയാത്രയാണ് നോവലിന്റെ അടിസ്ഥാന പ്രമേയം.

Arundhati Roy holding the first ever copy of her first novel in 20 years: The Ministry of Utmost Happiness. pic.twitter.com/5N8T373onh

— Meru Gokhale (@MeruGokhale) May 18, 2017

TAGS :

Next Story