Quantcast

നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവം; കമല്‍ഹാസന്‍ മാപ്പ് പറഞ്ഞു

MediaOne Logo

Jaisy

  • Published:

    17 March 2018 1:30 PM GMT

നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവം; കമല്‍ഹാസന്‍ മാപ്പ് പറഞ്ഞു
X

നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവം; കമല്‍ഹാസന്‍ മാപ്പ് പറഞ്ഞു

മാ​പ്പു പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ വ​നി​താ ക​മ്മി​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ക​മ​ലിന്റെ മാപ്പ് പറച്ചില്‍

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ചലച്ചിത്രതാരം കമല്‍ഹാസന്‍ മാ​പ്പു​ പ​റ​ഞ്ഞു. ഒ​രു ക​മ്മി​റ്റി​യു​ടെ​യും നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യ​ല്ല മാ​പ്പു പ​റ​യു​ന്ന​തെ​ന്നും ആ​രും നി​യ​മ​ത്തി​നു മു​ക​ളി​ല​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തി​നാ​ലാ​ണ് മാ​പ്പു പ​റ​യാ​ൻ ത​യ്യാറാ​കു​ന്ന​തെ​ന്നും ട്വി​റ്റ​റി​ൽ കുറിച്ചു. മാ​പ്പു പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ വ​നി​താ ക​മ്മി​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ക​മ​ലിന്റെ മാപ്പ് പറച്ചില്‍.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ത​ന്റെ പ്ര​തി​ക​ര​ണം മാ​ധ്യ​മ​പ്ര​വ​ർ​ത്തക​​രെ അ​റി​യി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​മ​ൽ​ഹാ​സ​ൻ ന​ടി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ച​ത്. പേ​ര് പ​റ​യു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മ​ല്ലെ എ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ക​മ​ൽ​ഹാ​സ​നോ​ട് ചോ​ദി​ച്ച​പ്പോ​ൾ എ​ന്തി​നാ​ണ് പേ​ര് മ​റ​ച്ചു​വ​യ്ക്കു​ന്ന​തെ​ന്നും അ​വ​രെ ദ്രൗ​പ​ദി​യെ​ന്ന് വി​ളി​ക്ക​ണ​മെ​ങ്കി​ൽ അ​ങ്ങ​നെ​യാ​കാ​മെ​ന്നാ​യി​രു​ന്നു ക​മ​ൽ​ഹാ​സ​ന്റെ മ​റു​പ​ടി. സം​ഭ​വ​ത്തി​ൽ ക​മ​ലി​നെ​തി​രെ പൊലീസ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് പൊലീസാ​ണ് കേ​സെ​ടു​ത്ത​ത്. കൂ​ടാ​തെ, ക​മ​ല​ഹാ​സ​നെ​തി​രേ ക​ള​മ​ശേ​രി പൊലീ​സ് സ്റ്റേ​ഷ​നി​ലും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

TAGS :

Next Story