Quantcast

വിസ നല്‍കാമെന്ന് പാകിസ്താന്‍; ഇനി വേണ്ടെന്ന് അനുപം ഖേര്‍

MediaOne Logo

admin

  • Published:

    30 March 2018 2:10 PM GMT

വിസ നല്‍കാമെന്ന് പാകിസ്താന്‍; ഇനി വേണ്ടെന്ന് അനുപം ഖേര്‍
X

വിസ നല്‍കാമെന്ന് പാകിസ്താന്‍; ഇനി വേണ്ടെന്ന് അനുപം ഖേര്‍

വിസ നല്‍കാന്‍ തയ്യാറാണെന്ന് പാക് അധികൃതര്‍ ഇന്ന് തന്നെ വിളിച്ച് അറിയിച്ചതായി നടന്‍ അനുപം ഖേര്‍

വിസ നല്‍കാന്‍ തയ്യാറാണെന്ന് പാക് അധികൃതര്‍ ഇന്ന് തന്നെ വിളിച്ച് അറിയിച്ചതായി നടന്‍ അനുപം ഖേര്‍. പക്ഷേ കറാച്ചിയിലെ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് അനുപം ഖേര്‍ പറഞ്ഞു. ആ ദിവസങ്ങളില്‍ താന്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഏറ്റതായാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.

കറാച്ചി സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തനിക്ക് പാകിസ്താന്‍ വിസ നിഷേധിച്ചെന്ന് കഴിഞ്ഞ ദിവസമാണ് അനുപം ഖേര്‍ ആരോപിച്ചത്. ഫെബ്രുവരി അഞ്ചിനാണ് സാഹിത്യ സമ്മേളനം. തനിക്ക് ഒഴികെ ഇന്ത്യയില്‍ നിന്നുള്ള 17 പേര്‍ക്ക് വിസ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യത്തെയും സഹിഷ്ണുതയെയും കുറിച്ച് സംസാരിച്ചതുകൊണ്ടാണോ അതോ താന്‍ കശ്മീര്‍ പണ്ഡിറ്റ് ആയതുകൊണ്ടാണോ വിസ നിഷേധിച്ചതെന്ന് അനുപം ഖേര്‍ ചോദിച്ചു. പാക് നടപടിയില്‍ നിരാശയും സങ്കടവുമുണ്ടെന്നും അദ്ദേഹം ഇന്നലെ പ്രതികരിച്ചു.

എന്നാല്‍ വിസയ്ക്ക് അനുപം ഖേര്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നായിരുന്നു പാക് ഹൈകമ്മീഷന്‍ ഓഫീസിന്‍റെ വിശദീകരണം.

TAGS :

Next Story