Quantcast

ഒന്നിന് പകരം 100 പാക് സൈനികരുടെ തലയെടുക്കണം: രാംദേവ്

MediaOne Logo

Sithara

  • Published:

    8 April 2018 8:19 PM GMT

ഒന്നിന് പകരം 100 പാക് സൈനികരുടെ തലയെടുക്കണം: രാംദേവ്
X

ഒന്നിന് പകരം 100 പാക് സൈനികരുടെ തലയെടുക്കണം: രാംദേവ്

പാകിസ്താന്‍ ഒരു ഇന്ത്യന്‍ സൈനികന്‍റെ തലയറുത്താല്‍ പകരം 100 പാക് സൈനികരുടെ തലയെടുക്കണമെന്ന് ബാബാ രാംദേവ്.

പാകിസ്താന്‍ ഒരു ഇന്ത്യന്‍ സൈനികന്‍റെ തലയറുത്താല്‍ പകരം 100 പാക് സൈനികരുടെ തലയെടുക്കണമെന്ന് ബാബാ രാംദേവ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാക് സൈന്യം വികൃതമാക്കിയ സംഭവത്തിലാണ് പ്രതികരണം.

എന്തിന് മൃതദേഹത്തോട് പോലും ക്രൂരതയെന്ന് നമ്മുടെ സൈനികരുടെ ബന്ധുക്കള്‍ കരഞ്ഞുകൊണ്ട് ചോദിക്കുന്നത് കണ്ടിട്ടുണ്ട്. പാക് സൈനികരുടെ തലയറുക്കുന്ന കാര്യത്തില്‍ നമ്മള്‍ ഇസ്രായേലിന്‍റെ മാതൃക പിന്തുടരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി കടമ മറക്കില്ല. അദ്ദേഹത്തിന്‍റെ സിരകളില്‍ ദേശസ്നേഹമുണ്ടെന്നും രാംദേവ് പറഞ്ഞു.

ഇന്ത്യക്കാര്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണം. മഹാത്മാഗാന്ധിയും ചന്ദ്രശേഖര്‍ ആസാദും വിദേശ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. വിദേശ കമ്പനികള്‍ നമ്മളെ കൊള്ളയടിക്കുകയാണ്. അതിനാല്‍ അല്‍പം വില കൂടിയാലും സ്വദേശി ഉല്‍പന്നങ്ങള്‍ വാങ്ങണമെന്നും രാംദേവ് ആവശ്യപ്പെട്ടു.

TAGS :

Next Story