എംഎല്‍എമാരുമായി ചിന്നമ്മ ഡല്‍ഹിയിലേക്കെന്ന് സൂചന

എംഎല്‍എമാരുമായി ചിന്നമ്മ ഡല്‍ഹിയിലേക്കെന്ന് സൂചന
ശശികലക്ക് പിന്തുണ പ്രഖ്യാപിച്ച 131 എംഎല്‍എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ശ്രമങ്ങള്‍ അനിശ്ചിതത്വമായി നീളുന്ന സാഹചര്യത്തില്‍ പിന്തുണ നല്‍കുന്ന എംഎല്‍എമാരെ രാഷ്ട്രപതിയുടെ മുമ്പാകെ അണിനിരത്താന്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാരെ നേരത്തെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. 134 എഐഎഡിഎംകെ എംഎല്‍എമാരില്‍ 131 പേരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഒരു ബസിലാണ് ഇവരെ അജ്ഞാെത കേന്ദ്രത്തിലേക്ക് മാറ്റിയത്.
എംഎല്‍എമാരുമായി ഇന്ന് രാത്രി തന്നെ ഡല്‍ഹിയിലെത്താനാണ് ശശികലയുടെ പദ്ധതിയെന്നാണ് സൂചന. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചക്ക് എഐഎഡിഎംകെ നേതാവ് തമ്പിദുരൈ സമയം ചോദിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ കാര്യത്തില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിലപാട് വ്യക്തമാക്കാത്തതാണ് ശശികല ക്യാമ്പിനെ അസ്വസ്ഥമാക്കുന്നത്. പുതിയ മുഖ്യമന്ത്രിയായി ശശികലയെ നിയമിക്കുന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി ഗവര്‍ണര്‍ നിരന്തര സമ്പര്‍ക്കത്തിലാണെന്നാണ് രാജ്ഭവന്‍ നല്‍കുന്ന സൂചന. ഗവര്‍ണര്‍ ഇന്ന് ചെന്നൈയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇതുണ്ടായില്ല. ഇതോടെയാണ് എംഎല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള തീരുമാനം ഉണ്ടായത്.
Adjust Story Font
16

