Quantcast

നജീബിന്റെ കുടുംബത്തിന് നീതി തേടി ജന്മനാട്ടില്‍ മാര്‍ച്ച്

MediaOne Logo

Sithara

  • Published:

    14 April 2018 12:29 AM IST

നജീബിന്റെ കുടുംബത്തിന് നീതി തേടി ജന്മനാട്ടില്‍ മാര്‍ച്ച്
X

നജീബിന്റെ കുടുംബത്തിന് നീതി തേടി ജന്മനാട്ടില്‍ മാര്‍ച്ച്

ജെഎന്‍യുവില്‍ നിന്ന് കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചും നജീബിന്റെ ജന്മനാട്ടില്‍ വിദ്യാര്‍ഥി - യുവജന സംഘടനകളുടെ മാര്‍ച്ച്

ജെഎന്‍യുവില്‍ നിന്ന് കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചും നജീബിന്റെ ജന്മനാട്ടില്‍ വിദ്യാര്‍ഥി - യുവജന സംഘടനകളുടെ മാര്‍ച്ച്. നജീബിന്റെ വീടിനു പരിസരത്ത് നിന്നും ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലേക്കായിരുന്നു പ്രതിഷേധ മാര്‍ച്ച്. നജീബിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

എസ്ഐഒ , ഐസ, ബാസോ, ബാപ്സ, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനാ നേതാക്കളും അലീഡഗ് സര്‍വകലാശാല, ജെന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളും പരിപാടിയില്‍ സംബന്ധിച്ചു. വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു.

മാര്‍ച്ചിന് ശേഷം നജീബിന്റെ വസതിയും നേതാക്കള്‍ സന്ദര്‍ശിച്ചു. സംഘടനാ നേതാക്കളേയും വിദ്യാര്‍ഥികളേയും നജീബിന്റെ മാതാവാണ് നാട്ടിലേക്കും വീട്ടിലേക്കും ക്ഷണിച്ചത്.

TAGS :

Next Story