Quantcast

ഇലക്ട്രോണിക് വോട്ടിങ് യന്ത്രം; തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്

MediaOne Logo

admin

  • Published:

    15 April 2018 8:37 AM GMT

ബിഎസ്പി നല്‍കിയ ഹരജിയിലാണ് നോട്ടീസ് . വി വി പാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് മെയ് 8നകം വിശദീകരണം നല്‍കണം

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ അട്ടിമറി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും, തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിം കോടതിയുടെ നോട്ടീസ്. ബിഎസ്പി നേതാവ് നല്‍കിയ പൊതു താല്‍പര്യ ഹരജിയിലാണ് കോടതിയുടെ നടപടി. ഇവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കാനുള്ള 2013ലെ വിധി ഉടന്‍ നടപ്പിലാക്കാന്‍ ഉത്തരവിടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

അടുത്തിടെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇവിഎം യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും, ഭാവിയില്‍ ക്രമക്കേടുകള്‍ക്ക് തടയിടാന്‍ വോട്ട് ചെയ്തത് ആര്‍ക്കെന്ന് വ്യക്താക്കുന്ന സ്ലിപ് ഘടിപ്പിച്ചിട്ടുള്ള ഇവി പാറ്റ് മെഷീനുകള്‍ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടാണ് ബിഎസ്പി നേതാവ് അതാഉറഹ്മാന്‍ ഹരജി നല്‍കിയത്. ഇവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ 2013ല്‍ സുപ്രിം കോടതി ഉത്തരവിട്ടുണ്ടെന്നും, ഇത് നപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും ബിഎസ്പിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി ചിദംബരം പറഞ്ഞു. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ വോട്ടര്‍മാരുടെ വിശ്വാസം നിലനിര്‍ത്തേണ്ടതുണ്ട്. അതിന് വേണ്ടിയുള്ള ഇടപെടല്‍ കോടതി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരനും, തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസയക്കാന‍് ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. മെയ് എട്ടിനകം വിഷയത്തില്‍ ഇരു കക്ഷികളും വിശീദകരണം നല്‍കണം. ഹരജിയില്‍ കോണ്‍ഗ്രസിന് വേണ്ടി കക്ഷി ചേരുമെന്ന് മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും, എഎം സിങ്‍വിയും കോടതിയെ അറിയിച്ചു.

TAGS :

Next Story