Quantcast

മോദി സര്‍ക്കാരിനെതിരെ പൊതു സമര വേദി

MediaOne Logo

Subin

  • Published:

    15 April 2018 10:48 AM GMT

മോദി സര്‍ക്കാരിനെതിരെ പൊതു സമര വേദി
X

മോദി സര്‍ക്കാരിനെതിരെ പൊതു സമര വേദി

കിസാന്‍സഭ, ഭൂമി അധികാര്‍ ആന്തോളന്‍, സിഐ ടിയു, എഐടിയുസി, ആദിവാസി അധികാര്‍ മഞ്ച്, ആള്‍ ഇന്ത്യ പ്രോഗ്രസ്സിവ് വിമണ്‍ അസോസിയേഷന്‍ എന്നിങ്ങനെ നൂറോളം സംഘടനകള്‍ ജന്‍ ഏകതാ ജന്‍ അധികാര്‍ ആന്തോളന്‍ എന്ന് പേരിലാണ് പൊതു സരമ വേദി രൂപീകരിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇടത് കര്‍ഷകതൊഴിലാളി സംഘടനകളും ആദിവാസി ദളിത് കൂട്ടായ്മകളും സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി നൂറോളം സംഘടനകള്‍ ഡല്‍ഹിയില്‍ ദേശീയ കണ്‍വന്‍ഷന്‍ വിളിച്ച് ചേര്‍ത്തു. വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കുക, കശാപ്പു നിയന്ത്രണ വിജ്ഞാപനം പിന്‍വലിക്കുക, റോഹിങ്ക്യകളെ തിരിച്ചയക്കുന്നത് ഉപേക്ഷിക്കുക തുടങ്ങി 26 ഇന ആവശ്യങ്ങള്‍ മുന്നോട്ട് വച്ചാണ് പ്രക്ഷോഭം.

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ട് നില്‍ക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് ഇടത് കര്‍ഷക സംഘടകനകളും തൊഴിലാളി പ്രസ്ഥാനങ്ങളും സമാന മനസ്‌കരായ ആദിവാസി, ദളിത്, ന്യൂനപക്ഷ സംഘടനകളും തയ്യാറെടുക്കുന്നത്. കിസാന്‍സഭ, ഭൂമി അധികാര്‍ ആന്തോളന്‍, സിഐ ടിയു, എഐടിയുസി, ആദിവാസി അധികാര്‍ മഞ്ച്, ആള്‍ ഇന്ത്യ പ്രോഗ്രസ്സിവ് വിമണ്‍ അസോസിയേഷന്‍ എന്നിങ്ങനെ നൂറോളം സംഘടനകള്‍ ജന്‍ ഏകതാ ജന്‍ അധികാര്‍ ആന്തോളന്‍ എന്ന് പേരിലാണ് പൊതു സരമ വേദി രൂപീകരിച്ചിരിക്കുന്നത്.

അടുത്തമാസം മുപ്പതിന് രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. നവംബര്‍ എട്ടുമുതല്‍ പത്ത് വരെ ഡല്‍ഹിയില്‍ ഒരു ലക്ഷത്തോളം തൊഴിലാളികളെ അണി നിരത്തിയുള്ള സമരം നിശ്ചയിച്ചുണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്നുവരുന്ന കര്‍ഷക രക്ഷാ യാത്രകളുടെ പരിസമാപ്തിയെന്നോണം നവംബര്‍ ഇരുപതിന് ഡല്‍ഹിയില്‍ വിപുലമായ കര്‍ഷക റാലി നടത്താനും കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.

TAGS :

Next Story