Quantcast

രാജ്യവ്യാപകമായി ആദായനികുതി വകുപ്പിന്റെ റെയ്ഡ്

MediaOne Logo

Khasida

  • Published:

    17 April 2018 12:06 PM IST

രാജ്യവ്യാപകമായി ആദായനികുതി വകുപ്പിന്റെ റെയ്ഡ്
X

രാജ്യവ്യാപകമായി ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ബാങ്കുകളിലും ജ്വല്ലറികളിലും റെയ്ഡ് നടന്നു

രാജ്യത്ത് വിവിധയിടങ്ങളില്‍‌ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഡല്‍ഹിയില്‍ ആക്സിസ് ബാങ്കിന്റെ കേന്ദ്ര ശാഖയില്‍ നടത്തിയ പരിശോധനയില്‍‌ 44 വ്യാജ അക്കൌണ്ടുകള്‍ കണ്ടത്തി. ബംഗലുരു, മുംബൈ, ചെന്നൈ അടക്കമുള്ള നഗരങ്ങളിലും റൈഡ് നടന്നു.

നോട്ട് അസാധുവാക്കലിന് പിന്നാലെ നടന്നുവരുന്ന റെയ്ഡുകളുടെ തുടര്‍ച്ചയായിരുന്നു ഇന്നത്തേത്. ഡല്‍ഹി ചാന്ദിനി ചൌക്കിലെ ആക്‍സിസ് ബാങ്കിന്റെ ശാഖയില്‍ നോട്ട് അസാധുവാക്കലിന് ശേഷം വിവിധ അക്കൌണ്ടുകളിലായി നിക്ഷേപിക്കപ്പെട്ടത് ആകെ 450 കോടി രൂപ. ഇതില്‍ വ്യാജമെന്ന് കണ്ടത്തിയ അക്കൌണ്ടുകളിലെ പണം 100 കോടി വരുമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

ചെന്നൈയിലും ബംഗുളുരു ഉള്‍പ്പെടെ കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ ജ്വല്ലറികളിലും വന്‍കിട കച്ചവട കേന്ദ്രങ്ങളിലും റെയ്ഡ് നടന്നു. ഈ പരിശോധനകളില്‍ കണക്കില്‍പെടാത്ത 127 കിലോ സ്വര്‍ണം ‌കണ്ടെടുത്തിട്ടുണ്ട്. 40 കോടി വിലമതിക്കുമെന്നാണ് കണക്ക്, അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 97 കോടിയും 2000 പുതിയ നോട്ടില്‍ 9.63 കോടിയും ചെന്നൈയിലെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

TAGS :

Next Story