Quantcast

രാഹുല്‍ ഗാന്ധി ഒരു മാസത്തിനകം കോണ്‍ഗ്രസ് അധ്യക്ഷനാകും

MediaOne Logo

admin

  • Published:

    21 April 2018 12:03 PM IST

രാഹുല്‍ ഗാന്ധി ഒരു മാസത്തിനകം കോണ്‍ഗ്രസ് അധ്യക്ഷനാകും
X

രാഹുല്‍ ഗാന്ധി ഒരു മാസത്തിനകം കോണ്‍ഗ്രസ് അധ്യക്ഷനാകും

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി ഡിസംബര്‍ 4. നിലവിലുള്ള സാഹചര്യത്തില്‍ രാഹുലിന് എതിരാളികള്‍ ഉണ്ടാകാന്‍ സാധ്യതയില്ല

കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പിനുള്ള സമയക്രമത്തിന് എഐസിസി പ്രവർത്തക സമിതി അംഗീകാരം നൽകി. ഡിസംബർ നാലിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തിയ്യതി അവസാനിക്കും. എതിർ സ്ഥാനാർത്ഥി ഇല്ലെങ്കിൽ സിസംബർ 5ന് സൂക്ഷമ പരിശോധന പൂർത്തിയാക്കുന്നതോടെ രാഹുൽ ഗാന്ധി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന പ്രവർത്തക സമിതി യോഗമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ചെയർമാനായ തെരഞ്ഞെടുപ്പ് സമിതി സമർപ്പിച്ച തിയ്യതികൾക്ക് അംഗീകാരം നൽകിയത്. ഡിസംബർ 1ന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും നാലിനാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി .

ഒന്നിലധികം നാമനിർദ്ദേശ പത്രിക ഉണ്ടെങ്കിൽ ഡിസംബർ 16ന് തെരഞ്ഞെടുപ് നടത്തുമെന്നും 19 ന് ഫലം പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക് എതിർ സ്ഥാനാർത്ഥി ഉണ്ടാകാൻ സാധ്യതയില്ല. അതിനർത്ഥം ഡിസംബർ 5ന് സുക്ഷമ പരിശോധന പൂർത്തിയാകുന്നതോടെ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടും. 11 ന് പിൻവലിക്കേണ്ട തിയ്യതി അവസാനിക്കുന്നതോടെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും. ഗുജ്റാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ കോൺഗ്രസ് അധ്യക്ഷനായിട്ടായിരിക്കും രാഹുല്‍ പ്രചാരണം നയിക്കുക.

TAGS :

Next Story